സൂപ്പർമാർക്കറ്റുകളിലും ഫ്രൂട്ട്സ് കടകളിലും പഴങ്ങളിലും ചില പച്ചക്കറികളിലും ചെറിയ സ്റ്റിക്കറുകൾ പതിച്ചിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. എക്സ്പോർട്ട് ക്വാളിറ്റി ആണെന്ന് കാണിക്കാനാണ് സ്റ്റിക്കർ ഒട്ടിക്കുന്നതെന്ന് ചില പഴക്കച്ചവടക്കാർ പറയാറുണ്ട്. എന്നാൽ എന്താണ് ഇതിൻ്റെ വാസ്തവം?
ഒരു പഴത്തിൻ്റെ സ്റ്റിക്കറിലെ കോഡ് 9 എന്ന അക്കത്തിൽ നിന്നാണ് ആരംഭിക്കുന്നതെങ്കിൽ, കോഡ് 5 അക്കങ്ങളാണെങ്കിൽ, അതിനർത്ഥം പഴം ജൈവകൃഷിയിലൂടെ ഉണ്ടാക്കിയതാണെന്നാണ്. അതായത് ഓർഗാനിക് ഉൽപ്പന്നമാണ് എന്നർത്ഥം. ഇത്തരം ഫ്രാട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. വില കുറച്ച് കൂടുമെന്നു മാത്രം.
ഒരു പഴത്തിലെ സ്റ്റിക്കറിലെ കോഡ് 8 എന്ന അക്കത്തിൽ നിന്നാണ് ആരംഭിക്കുന്നതെങ്കിൽ, 5 അക്കങ്ങൾ ഉള്ളതാണെങ്കിൽ, അതിനർത്ഥം പഴത്തിൽ ജനിതക മാറ്റം വരുത്തിയിട്ടുണ്ട് എന്നാണ്. ഇത്തരം പഴങ്ങൾ ഓർഗാനിക് അല്ല. മാത്രവുമല്ല, പഴത്തിലെ സ്റ്റിക്കർ നീക്കം ചെയ്യാൻ സ്കോച്ച് ടേപ്പ് എപ്പോഴും ഉപയോഗിക്കണം.
പഴത്തിൽ 4 അക്ക കോഡാണ് ഉള്ളതെങ്കിൽ അത്തരം പഴങ്ങൾ കീടനാശിനികളും രാസവസ്തുക്കളും ഉപയോഗിച്ചാണ് ഉൽപ്പാദിപ്പിച്ചിരിക്കുന്നത് എന്നാണർത്ഥം. ഈ കോഡുകൾ സാധാരണയായി 3 അല്ലെങ്കിൽ 4 എന്നീ അക്കങ്ങളിൽ ആരംഭിക്കുന്നു. ഈ പഴങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കും.