മികച്ച കോളേജ് മാഗസിനുകള്‍ക്കുള്ള മീഡിയ അക്കാദമി അവാര്‍ഡ്: ജനുവരി 15 വരെ അപേക്ഷിക്കാം

കേരളത്തിലെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ മികച്ച കോളേജ് മാഗസിനുകള്‍ക്കുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡിന് എന്‍ട്രികള്‍ ജനുവരി 15 വരെ സമര്‍പ്പിക്കാം. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാം. 2023-2024 അധ്യയനവര്‍ഷത്തില്‍ പ്രസിദ്ധീകരിച്ചതായിരിക്കണം മാഗസിന്‍. ഒന്നാം സമ്മാനം 25000 രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും. രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000 രൂപയും 10,000 രൂപയും ട്രോഫിയും.പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മാഗസിന്റെ അഞ്ചുകോപ്പികള്‍ സഹിതം പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം, എഡിറ്ററുടെ വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ അടങ്ങിയ അപേക്ഷ ജനുവരി 15-നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 (ഫോണ്‍: 0484-2422068, 0471-2726275) എന്ന വിലാസത്തിലും ഇ-മാഗസിനുകള്‍ mediaclub.gov@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും അയക്കുക.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...