ബി ജെ.പി.യില്‍ അംഗത്വം; കാര്യഗൗരവം അറിയാതെ സംഭവിച്ചതെന്ന് മോഹൻ സിത്താര

ബി ജെ.പി.യില്‍ അംഗത്വമെടുത്തത് കാര്യഗൗരവം അറിയാതെ സംഭവിച്ചതാണെന്ന് സംഗീതസംവിധായകൻ മോഹൻ സിത്താര.സെപ്റ്റംബർ രണ്ടിനാണ് ഇദ്ദേഹം അംഗത്വമെടുത്തതായി ബി.ജെ.പി.തൃശ്ശൂർ ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിറക്കിയത്.

മോഹൻ സിത്താര സാമൂഹികമാധ്യമത്തില്‍ പറയുന്നതിങ്ങനെ- എല്ലാ കക്ഷിരാഷ്ട്രീയ പാർട്ടികളിലും എനിക്ക് ആത്മാർഥ സുഹൃത്തുക്കളുണ്ട്. എന്നാല്‍ ഏതെങ്കിലും ഒന്നില്‍, മുന്നിലോ പിന്നിലോ ഒപ്പമോ നിന്ന് പ്രവർത്തിക്കാൻ എനിക്കാവില്ല. കാരണം രാഷ്ട്രീയത്തെക്കുറിച്ച്‌ എനിക്ക് യാതൊന്നും അറിയില്ല.

ദിവസങ്ങള്‍ക്ക് മുൻപ് എന്നെ ഒരു സുഹൃത്ത് ഫോണില്‍ വിളിച്ച്‌ അംഗത്വമെടുക്കുന്നതിനെക്കുറിച്ച്‌ സൂചിപ്പിച്ചിരുന്നു. അവരെ മുഷിപ്പിക്കരുതെന്ന് കരുതിയും കാര്യഗൗരവം അറിയാതെയും ഞാൻ അതിന് സമ്മതിക്കുകയും ചെയ്തു. അപ്രകാരം അവർ ഞാൻ വർക്ക് ചെയ്യുന്ന സ്റ്റുഡിയോയില്‍വന്ന് ഷാള്‍ അണിയിച്ച്‌ ആദരിച്ച്‌ ഹസ്തദാനം തന്നു. ഇതാണ് അന്നേദിവസം ഉണ്ടായത്.
സമൂഹത്തിലെ എല്ലാവരെയും ഉള്‍കൊണ്ടു സംഗീതത്തില്‍ മാത്രം ശ്രദ്ധചെലുത്തി വളരെ നിശബ്ദമായി ജീവിച്ചുപോരുന്ന ഒരാളാണ് ഞാൻ. ദയവുചെയ്ത് അനാവശ്യ ചർച്ചകളിലേക്ക് എന്നെ വലിച്ചിഴയ്ക്കരുതെന്നും വിനീതമായി അഭ്യർഥിക്കുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....