ഐപിഎല്‍ 2026 സീണിലേക്കുള്ള മിനി ലേലം ഇന്ന് അബുദാബിയില്‍ നടക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റ് 2026 സീണിലേക്കുള്ള മിനി ലേലം ഇന്ന് അബുദാബിയില്‍ നടക്കും.അബുദാബിയിലെ എത്തിഹാദ് അരീനയിലാണ് ലേലം നടക്കുക.ഇന്ത്യൻ താരങ്ങള്‍ക്ക് കൂടുതല്‍ മൂല്യം ഉറപ്പിക്കുവാന്‍ വേണ്ടി ഇക്കുറി വലിയ നിബന്ധനയാണ് കൊണ്ടുവന്നിരിക്കുന്നത്. വിദേശ താരങ്ങള്‍ക്ക് പരമാവധി 18 കോടിയേ മുടക്കാന്‍ സാധിക്കൂ എന്നാണ് പ്രധാന വ്യവസ്ഥ. കാരണം വിവിധ ഫ്രാഞ്ചൈസികള്‍ താരങ്ങളെ റീട്ടെയ്ന്‍ ചെയ്തിരിക്കുന്ന ഏറ്റവും വലിയ തുകയ്‌ക്ക് സമാനമായേ വിദേശ താരത്തെ ലേലം വിളിക്കാവൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് 18 കോടിയായി നിജപ്പെടുത്തിയിരിക്കുന്നത്.കൂടുതല്‍ തുക വിളിച്ചാല്‍ തന്നെ 18 കോടിയില്‍ കവിയുന്ന തുക ബിസിസിയിലേക്ക് വരവ് വയ്‌ക്കും. താരങ്ങള്‍ക്ക് 18 കോടിയേ ലഭിക്കൂ. എന്നാല്‍ ഫ്രാഞ്ചൈസിയുടെ കണക്കില്‍ അവര്‍ ലേലത്തിനായി മുടക്കിയ മുഴുവന്‍ തുകയും കണക്കാക്കും. പിന്നെ ബാക്കിയുള്ള തുകയ്‌ക്കേ അവര്‍ക്ക് ലേലം പിടിക്കാനാകൂ. ഇതാണ് മിനി ലേലത്തിന്റെ തത്ത്വം.

Leave a Reply

spot_img

Related articles

ടി20 ലോകകപ്പ്; രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും

ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം...

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍...

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ.മലയാളി താരം സഞ്ജു സാംസൺന്റെ കരുത്തിലാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് സെമിയിൽ കടന്നത്.സഞ്ജു 50 ബോളിൽ പുറത്താകാതെ 97...

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം.ഹുബള്ളിയിൽ നടന്ന ആവേശകരമായ ഫൈനലിൽ കർണാടകയെ സമനിലയിൽ തളച്ചാണ് ജമ്മു കി രീടം നേടിയത്. ഒന്നാം ഇന്നിംഗ്‌സിലെ...