രാഹുല്‍ ഈശ്വറിന് ജാമ്യം

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി എന്നാരോപിച്ച് ഉള്ള സൈബർ പൊലീസ് എടുത്ത കേസിൽ റിമാൻഡിലായ രാഹുല്‍ ഈശ്വറിന് ജാമ്യം.16 ദിവസം ജയിലിൽ കിടന്ന കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

സാക്ഷികളെ സ്വാധീനിക്കരുത്,മറ്റ് കേസുകളിൽ ഉൾപ്പെടരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം.കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ തെളിവെടുപ്പ് പൂർത്തിയായതായും ഇനി കസ്റ്റഡി ആവശ്യമില്ലെന്നും അന്വേഷണസംഘം കോടതിയിൽ അറിയിച്ചു. തുടർന്നാണ് രാഹുൽ ഈശ്വറിനെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റുകയായിരുന്നു.

കോടതിയിൽ ഹാജരാക്കും മുമ്പ് വൈദ്യപരിശോധനക്കായി ഫോർട്ട് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും എത്തിച്ചിരുന്നു.രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് 16 ദിവസമായി രാഹുല്‍ ഈശ്വര്‍ റിമാന്‍ഡിലായിരുന്നു. തുടക്കത്തിൽ ജയിലില്‍ നിരാഹാരസമരം നടത്തിയ രാഹുല്‍ പിന്നീട് നിർത്തി. സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന യുവതിയുടെ പരാതിയിലെടുത്ത കേസിൽ നവംബർ 30നാണ് രാഹുൽ ഈശ്വറിനെ സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....