തൃശ്ശൂർ വരവൂരിൽ വിദ്യാർത്ഥിയെ അധ്യാപകൻ തല്ലുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇടപെട്ട് വനിത ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ.അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ തൃശ്ശൂർ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറെ ചുമതലപ്പെടുത്തി.തൃശൂർ വരവൂർ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലാണ് കുട്ടിയെ തല്ലിയ സംഭവം ഉണ്ടായത്.

