വയനാട് പുനരധിവാസത്തിലെ ഹൈക്കോടതി വിമർശനങ്ങളില്‍ പ്രതികരിച്ച് മന്ത്രി കെ രാജൻ

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ വിമർശനങ്ങളില്‍ പ്രതികരണവുമായി മന്ത്രി കെ രാജൻ. ഇന്നലെയാണ് ഇതിന്റെ വിശദാംശങ്ങള്‍ കോടതി ചോദിച്ചത്. വിശദാംശങ്ങള്‍ പൂർണമായും അവതരിപ്പിക്കുന്നതില്‍ കുറവുണ്ടായോ എന്ന കാര്യം അറിയില്ല. വ്യാഴാഴ്ച കോടതിയില്‍ വിശദാംശങ്ങള്‍ കൊടുക്കണം എന്ന് വാർത്തകളിലൂടെ അറിഞ്ഞു. സമയം അനുവദിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.കോടതിയില്‍ ഹാജരായ ആള്‍ ഇക്കാര്യം പ്രതിഫലിപ്പിക്കുന്നതില്‍ കുറവുണ്ടായോ എന്ന കാര്യം എനിക്കറിയില്ല. അഡ്വാൻസായി നല്‍കിയ പണത്തിന്റെ കണക്ക് നല്‍കിയിട്ടുണ്ടോ എന്ന് അറിയില്ല. എസ്ഡിആർഎഫ് പണം ചൂരല്‍ മലയിലെ ആവശ്യത്തിന് കഴിയുമോ എന്ന കാര്യം വിവാദങ്ങള്‍ ഉയർത്തുന്ന ആളുകള്‍ പറയുന്നില്ല.1032 കുടുംബങ്ങള്‍ക്ക് 10,000 രൂപ ഓഗസ്റ്റ് മാസത്തില്‍ തന്നെ കൊടുത്തു. എസ്ഡിആർഎഫിലെ ഫണ്ട് ഉപയോഗിച്ച്‌ മാത്രം കാര്യങ്ങള്‍ നടത്താൻ കഴിയില്ല. 15-ാം ധനകാര്യ കമ്മീഷൻ നിർദ്ദേശപ്രകാരമുള്ള 298 കോടിയാണ് നല്‍കിയത്. കോടതി നടത്തിയ പ്രതികരണത്തെ കുറിച്ച്‌ മാധ്യമങ്ങളില്‍ വന്ന വാർത്ത അടിസ്ഥാനമാക്കി പ്രതികരിക്കാൻ കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു.

Leave a Reply

spot_img

Related articles

എഐസിസി സമ്മേളനം ഇന്നും നാളെയുമായി അഹമ്മദാബാദിൽ

കോണ്‍ഗ്രസിന്‍റെ പാർട്ടി സംഘടന ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഐസിസി സമ്മേളനത്തിനു മുന്നോടിയായി വിശാല പ്രവർത്തകസമിതി യോഗം ഇന്നു നടക്കും. സർദാർ വല്ലഭ്ഭായ് പട്ടേല്‍ സ്മാരകത്തില്‍...

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്; സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്. പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽ നിന്ന്...

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...