ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുമായി കിലയില്‍ മന്ത്രി എം.ബി. രാജേഷ് കൂടിക്കാഴ്ച നടത്തും

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുമായി കിലയില്‍ മന്ത്രി എം.ബി. രാജേഷ് കൂടിക്കാഴ്ച നടത്തും.ആറിനു രാവിലെയും ഉച്ചതിരിഞ്ഞും രണ്ടു സെഷനുകളായി നടക്കുന്ന ചടങ്ങില് പ്രസിഡന്റുമാരുമായി മന്ത്രി നേരിട്ടു സംവദിക്കും. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും സംവാദത്തില് പങ്കെടുക്കും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട,കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ അധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ച കില സ്വരാജ് ഓഡിറ്റോറിയത്തില് രാവിലെ 9.30 മുതല് 12.30 വരെ നടക്കും. തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, വയനാട്, കാസര്ഗോഡ് ജില്ലകളില്നിന്നുള്ള അധ്യക്ഷരുടെ സംഗമം ഉച്ചയ്ക്ക് 1.30 മുതല് വൈകീട്ട് നാലുവരെയും നടക്കും.

ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെ നേതൃപരമായ കഴിവുകള് ശക്തിപ്പെടുത്താനും വികേന്ദ്രീകൃത ആസൂത്രണം- വികസനപരിപാടികളുടെ സംയോജനം, കേരളത്തിലെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ പങ്ക് എന്നിവയെക്കുറിച്ചുള്ള പൊതുവായ ധാരണകളെ ഊട്ടി ഉറപ്പിക്കാനായാണു സംവാദം സംഘടിപ്പിക്കുന്നത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....