മോഡൽ സ്പേസ് സ്റ്റാർട്ട്‌ അപ്പ്‌ ചലഞ്ച് ഏപ്രിൽ 30 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : ഐ എസ് ആർ ഒ യുടെ രജിസ്റ്റേർഡ് സ്പേസ് ട്യൂട്ടർ ആയ യു എൽ സ്പേസ് ക്ലബ്ബും കേരള സ്റ്റാർട്ട്‌ അപ്പ്‌ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മോഡൽ സ്പേസ് സ്റ്റാർട്ട്‌ അപ്പ്‌ ചലഞ്ച് ഏപ്രിൽ 30 ന് തിരുവനന്തപുരം ഗവ: വുമൺസ് കോളജിൽ വെച്ച് നടക്കും.


ബഹിരാകാശ മേഖലയിൽ വിദ്യാർത്ഥികളുടെ നൂതനമായ ആശയങ്ങൾ പരിപോഷിപ്പിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

കേരളത്തിൽ മൂന്ന് മേഖലകളിലായി തിരുവനന്തപുരം, പാലക്കാട്‌, കണ്ണൂർ എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കോട്ടയം,ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ വിദ്യാർത്ഥികൾക്കാണ് ദക്ഷിണ മേഖല തലത്തിൽ പങ്കെടുക്കാൻ അവസരം ഉള്ളത്.

രജിസ്ട്രേഷൻ ഫീസ് ആയ 100 രൂപ ഏപ്രിൽ 20 ശനിയാഴ്ച് രാത്രി 11 മണിയ്ക്കകം അടക്കേണ്ടതാണ്. ജൂനിയർ, സീനിയർ എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടായിരിക്കും മത്സരം നടത്തുന്നത്.

എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയാണ് ജൂനിയർ വിഭാഗത്തിൽ ഉൾപ്പെടുന്നത്.

ബിരുദ വിദ്യാർത്ഥികൾക്കാണ് സീനിയർ വിഭാഗത്തിൽ അവസരമുള്ളത്.

രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളും, തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് യു എൽ സ്പേസ് ക്ലബ്‌ മെമ്പർഷിപ്പ്, സ്റ്റാർട്ടപ്പ് മെന്ററിങ് തുടങ്ങിയ അവസരങ്ങളും ലഭിക്കുന്നതാണ്.

ജൂനിയർ വിഭാഗം വിദ്യാർത്ഥികൾ സ്പേസ് ടൂറിസം എന്ന വിഷയത്തെ കുറിച്ച് 300 വാക്കിൽ കവിയാതെയോ 2 പേജുകളിലോ ആയി കുറിപ്പ് തയ്യാറാക്കി രെജിസ്ട്രേഷനൊപ്പം സമർപ്പിക്കേണ്ടതാണ്.

സീനിയർ വിഭാഗം വിദ്യാർത്ഥികൾ തന്നിരിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള അവരുടെ സ്റ്റാർട്ട്‌ അപ്പ് ആശയങ്ങളെ കുറിച്ചുള്ള കുറിപ്പാവണം തയ്യാറാക്കേണ്ടത്.

2016 ഒക്ടോബർ ൽ ഐ എസ് ആർ ഒ മുൻ ഡയറക്ടർ ഇ കെ കുട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച യു എൽ സ്പേസ് ക്ലബ്‌ യു എൽ സി സി എസ് ഫൌണ്ടേഷന്റെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്.

ശാസ്ത്രം, സാങ്കേതികം, എഞ്ചിനീയറിംഗ്, ഗണിതം, ബഹിരകാശം എന്നീ മേഖലകളിൽ വിദ്യാർത്ഥികളുടെ താൽപര്യം വളർത്തിയെടുക്കുക എന്നതാണ് ക്ലബ്‌ ന്റെ പ്രധാന ലക്ഷ്യം.

പൊതുപരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 8 മുതൽ 12 ആം ക്ലാസ്സ്‌ വരെയുള്ള വിദ്യാർത്ഥികൾ ആണ് ഈ ക്ലബ്ബിൽ അംഗമായിരിക്കുന്നത്.

നിലവിൽ രാജ്യമെമ്പാടും നൂറുകണക്കിന് അംഗങ്ങളാണ് പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നത്. കൂടുതൽ വിദ്യാർഥികൾ അഫിലിയേറ്റ് ഗ്രൂപ്പുകളിലാണ്.


യുഎസിലെയും മറ്റിടങ്ങളിലെയും മികച്ച ബഹിരാകാശ ക്ലബ്ബുകളുടെ നിലവാരവുമായി താരതമ്യപ്പെടുത്താവുന്ന ഈ ക്ലബ്ബിലെ വിദ്യാർത്ഥികൾക്ക് എല്ലാം സൗജന്യമായി നൽകുന്നു.

ശ്രീഹരിക്കോട്ടയിൽ നടക്കുന്ന ഉപഗ്രഹ വിക്ഷേപണത്തിന് ക്ഷണം ലഭിച്ചതുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും അനുഭവസമ്പത്തും ക്ലബ്ബ് അംഗങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

കോഴിക്കോട്ടും പുറത്തുമുള്ളവരാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്.

വിദ്യാർഥികൾ തന്നെ ക്ലബ്‌ ന്റെ പ്രവർത്തനങ്ങൾ നയിക്കുന്നു എന്നതും ക്ലബ്‌ ദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ കാരണമായി.


പരിപാടിയുടെ രജിസ്ട്രെഷനും മറ്റു വിവരങ്ങൾക്കും www.ulspaceclub.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

spot_img

Related articles

സാങ്കേതിക സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പ് ഇന്ന് സമാപിക്കും

തിരുവനന്തപുരം/ കൊച്ചി: വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല സംഘടിപ്പിക്കുന്ന 3 ദിവസത്തെ സ്റ്റാർട്ടപ്പ്...

പണിമുടക്കി ‘വിൻഡോസ്’

പണിമുടക്കി വിൻഡോസ്! കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു; ലോകം നിശ്ചലം, ഇന്ത്യയിലും ഗുരുതര പ്രശ്‌നം. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം...

CET ക്കും ഐഐടി മദ്രാസിനും സംയുക്ത പേറ്റൻറ്

ഇനി വോൾട്ടേജ് അളക്കാം :വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരവും (CET ) ഐ ഐ ടി മദ്രാസും സംയുക്തമായി വികസിപ്പിച്ച നോൺ...

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതെന്ന് സർവേ റിപ്പോർട്ട്

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട്. 2024 ജനുവരി - മാർച്ച്‌ കാലയളവില്‍ കേരളത്തിലെ...