താനൂരില്‍ ആധുനിക അക്വേറിയം വരുന്നു

ഇന്റര്‍ഗ്രേറ്റഡ് മോഡേണ്‍ കോസ്റ്റല്‍ ഫിഷിംഗ് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി താനൂരില്‍ ആധുനിക രീതിയിലുള്ള അക്വേറിയം വരുന്നു. മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ആധുനിക അക്വേറിയത്തിന്റെ ശിലാഫലക അനാച്ഛാദനം കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. 1.68 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍ദിഷ്ട കോസ്റ്റല്‍ ഹൈവേയുടെ അരികിലായി താനൂര്‍ ജി ആര്‍ എഫ് ടി ഹൈസ്‌കൂളിന് സമീപമാണ് അക്വേറിയം സ്ഥാപിക്കുന്നത്. അക്വേറിയത്തിന് പുറമെ ഫിഷ് സ്പാ, വര്‍ണ മത്സ്യ വളര്‍ത്തു യൂണിറ്റ് എന്നിവയും ഉള്‍പ്പെടുന്നു. കേരള സര്‍ക്കാറിന്റെ ഏജന്‍സിയായ കെ എസ് സി എ ഡി സിക്കാണ് അക്വേറിയത്തിന്റെ നിര്‍മാണ ചുമതല.ചടങ്ങില്‍ ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ആഷിഖ് ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേസി, കെ എസ് സി എ ഡി സിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ബി രമേഷ്, ഫിഷറീസ് വകുപ്പിലെ മറ്റു ഉദ്യോഗസ്ഥര്‍, മത്സ്യ കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...