മുസ്ലീം പരാമർശത്തിൽ മാധ്യമങ്ങൾ തന്നെ കടന്നാക്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ന് പുറത്ത് വന്ന ഒരു പഴയ വീഡിയോയിൽ മൻമോഹൻ സിംഗ് പറയുന്നത് താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണെന്നും, മൻമോഹൻ സിംഗ് മുസ്ലീം പ്രീണന പരാമർശം നടത്തിയിട്ടില്ലെന്ന് പറയുന്നവരെ വെല്ലുവിളിക്കുകയാണ് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

പ്രത്യേകിച്ച് പാവപ്പെട്ട മുസ്ലീങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് മൻമോഹൻ സിംഗ് വീഡിയോയിൽ പറയുന്നത്.

അതേസമയം, മുസ്ലീങ്ങൾക്ക് മുൻഗണന നൽകുന്ന കോൺഗ്രസിനെക്കുറിച്ചോ ‘ഇൻഡി’ സഖ്യത്തെ കുറിച്ചോ പറയുമ്പോള്‍ അവർ ദേഷ്യപ്പെടുകയും തന്നെ ആക്രമിക്കാൻ തുടങ്ങുകയും ചെയ്യുന്നുവെന്നാണ് മോദി പറയുന്നത്.

25 വർഷമായി അവർ എന്നെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു. പക്ഷേ പരാജയപ്പെട്ടുവെന്ന് അവർ മനസിലാക്കണം.

മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട രാജസ്ഥാനിലെ വിവാദ പ്രസംഗത്തിൽ താൻ പറഞ്ഞത് യഥാർത്ഥ്യമാണെന്ന് കഴിഞ്ഞ ദിവസവും മോദി ആവര്‍ത്തിച്ചിരുന്നു.

മുസ്ലീംങ്ങൾക്ക് ആദ്യ പരിഗണന നൽകുമെന്ന് മൻമോഹൻ സിംഗ് പറഞ്ഞത് തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലീം സംവരണം കോൺഗ്രസിൻ്റെ പ്രഥമ പരിഗണന തന്നെയാണ്.

എസ്‌സി – എസ്‌ടി, ഒബിസി വിഭാഗങ്ങൾക്ക് കോൺഗ്രസ് തുല്യ പരിഗണന നൽകുന്നില്ല. മുസ്ലീംങ്ങൾക്ക് അധിക സംവരണം നൽകാനുള്ള നീക്കം സുപ്രീം കോടതി ഇടപെടലിലാണ് തടയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുസ്ലീം പരാമർശത്തിൽ മാധ്യമങ്ങൾ തന്നെ കടന്നാക്രമിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Leave a Reply

spot_img

Related articles

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...

നിലമ്പൂരില്‍ സ്വതന്ത്ര പരീക്ഷണം തുടരാൻ സിപിഎം; യു. ഷറഫലി അടക്കമുള്ളവര്‍ സ്ഥാനാര്‍ഥി പരിഗണനയില്‍

നിലമ്പൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ സിപിഎം. മുൻ ഫുട്ബോള്‍ താരവും സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റുമായി യു. ഷറഫലി, ചുങ്കത്തറ മാർത്തോമാ കോളേജ്...