വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് തെങ്കുറിശ്ശി വടക്കേത്തറ എല്‍പി സ്കൂളിലാണ് സംഭവം നടന്നത്.

തേൻകുറിശ്ശി സ്വദേശി ശബരി (32) ആണ് മരിച്ചത്. വോട്ട് ചെയ്യാനെത്തിയ ശബരി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വൈകാതെ തന്നെ മരണവും സംഭവിച്ചു.

അതേപോലെ, കോഴിക്കോട് ബൂത്ത് ഏജന്റും ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണ് മരിച്ചു.

കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16 ലെ എൽഡിഎഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ് കുഴഞ്ഞ് വീണ് മരിച്ചത്.

ബൂത്തിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

spot_img

Related articles

വി.ഡി. സതീശനെ വിമര്‍ശിച്ച്‌ ‘സുപ്രഭാതം’ എഡിറ്റോറിയലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശദീകരണവുമായി സുപ്രഭാതം മാനേജിങ് എഡിറ്റര്‍

മുഖ്യമന്ത്രി വി.ഡി. സതീശനെ വിമര്‍ശിച്ച്‌ സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശദീകരണവുമായി സുപ്രഭാതം മാനേജിങ് എഡിറ്റര്‍ ടിപി ചെറൂപ്പ.മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്റെ...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം: ജിഎസ്ടി തട്ടിപ്പിൽ അന്വേഷണം ശക്തമാക്കി കായിക വകുപ്പ്

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിൽ സ്പോൺസറായ റിപോർട്ടർ ब्रോഡ്കാസ്റ്റിംഗ് കമ്പനി 22.68 കോടി രൂപ ജിഎസ്ടി അടയ്ക്കാതിരുന്നതുമായി ബന്ധപ്പെട്ട് കായിക വകുപ്പ് ഇന്ന്...

ജി. സുധാകരനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം

മുൻ സി.പി.എം. നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെതിരെ ഗുരുതരമായ സാമ്പത്തിക അഴിമതി ആരോപണങ്ങളുമായി അമ്പലപ്പുഴ മുൻ എം.എൽ.എ. എച്ച്. സലാം രംഗത്ത്. 2021-ലെ...

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു. 90 വയസായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു.2025 ലാണ് സാമൂതിരി രാജയായി അധികാരമേൽക്കുന്നത്.ഫാർമക്കോളജിവിദഗ്‌ധനും മികച്ച എക്സ്പോർട്ടർക്കുള്ള...