സംസ്ഥാനത്ത് ജി എസ് ടി അടയ്ക്കുന്ന സിനിമാതാരങ്ങളിൽ ഒന്നാമൻ മോഹൻലാൽ

സംസ്ഥാനത്ത് ജി എസ് ടി അടയ്ക്കുന്ന സിനിമാതാരങ്ങളിൽ ഒന്നാമനായി നടൻ മോഹൻലാൽ.ജി എസ് ടി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ജി എസ് ടി സംഘടിപ്പിച്ച ചടങ്ങിൽ വകുപ്പിന്റെ പുരസ്കാരം മന്ത്രി കെ എൻ ബാലഗോപാൽ അദ്ദേഹത്തിന് സമ്മാനിച്ചു. നികുതി നൽകുന്നതും രാഷ്ട്ര സേവനമാണെന്നും രാജ്യത്തെ സുരക്ഷിതമാക്കുന്നതിൽ നികുതി പിരിവിന് നിർണായക പങ്കുണ്ടെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു.കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സാധനങ്ങളിൽ നിന്ന്‌ അർഹതപ്പെട്ട ജി എസ് ടി വിഹിതം ലഭിക്കുന്നില്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കൃത്യമായി ജി എസ് ടി അടയ്ക്കുന്ന സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങളും മന്ത്രി സമ്മാനിച്ചു. മികവുപുലർത്തിയ ജീവനക്കാർക്കും പുരസ്കാരംനൽകി. ജി എസ് ടി അവബോധത്തിനായി സ്കൂളുകളിൽ സംഘടിപ്പിച്ച കലാപരിപാടികളിലെ വിജയികളായ കുട്ടികൾക്ക് മോഹൻലാൽ പുരസ്കാരം സമ്മാനിച്ചു.

Leave a Reply

spot_img

Related articles

’80s’ ട്രെൻഡ് വൈറലായി; നേതാക്കളും ചലചിത്ര താരങ്ങളും ട്രെൻഡിനൊപ്പം ചേർന്ന് സമൂഹ മാധ്യമങ്ങളിൽ

ഇൻസ്റ്റാഗ്രാം റീലുകള്‍, ടിക് ടോക്, ഫേസ്ബുക്ക്, എക്സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലെല്ലാം എണ്‍പതുകളിലെ വിന്റേജ് സംസ്കാരവും ഫാഷൻ രീതികളും പുതിയ രൂപത്തില്‍ വൻ തരംഗമായി പടരുന്നു.80കളിലെ...

ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ബെംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തില്‍ വച്ച്‌ ഗംഭീര സ്വീകരണം നല്‍കിയത് വന്‍ വിവാദത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ബെംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തില്‍ വച്ച്‌ ഗംഭീര സ്വീകരണം നല്‍കിയത് വന്‍ വിവാദത്തില്‍.13 വര്‍ഷമായി പോറ്റി...

ജിജോ ജോണ്‍ പുത്തേഴത്ത്: മുഖ്യമന്ത്രിയുടെ അനുശോചനം

ജിജോ ജോണ്‍ പുത്തേഴത്ത് എന്ന ബൈലൈന്‍ വായിച്ചാണ് ഇന്ന് രാവിലെ ഞാന്‍ ഓഫീസിലേക്ക് ഇറങ്ങിയത്. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ഓഫീസിലെത്തുമ്പോള്‍ അറിഞ്ഞത്...

കരുവന്നൂർ കേസിൽ ഇഡി നടപടികൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പിണറായി വിജയൻ

കരുവന്നൂർ കേസിൽ ഇഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധം:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മുഖ്യമന്ത്രി...