ഐഎസ്എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനോട് മൂന്ന് ഗോളിനാണ് കീഴടങ്ങിയത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ബഗാനായി ജാമി മക്ലാരന്‍ ഇരട്ടഗോള്‍ നേടി. ആല്‍ബര്‍ട്ടോ റോഡ്രിഗസും ലക്ഷ്യം കണ്ടു. 20 കളിയില്‍ 24 പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്സ്. ഏഴ് ജയവും മൂന്ന് സമനിലയും പത്ത് തോല്‍വിയുമാണ് ഇതുവരെ. പ്ലേ ഓഫ് നേരത്തേ ഉറപ്പിച്ച മോഹന്‍ ബഗാന്‍ 49 പോയിന്റുമായി ഒന്നാംസ്ഥാനത്താണ്. ഫെബ്രുവരി 22ന് എഫ്സി ഗോവയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഗോവയിലെ ഫത്തോര്‍ദ സ്റ്റേഡിയത്തിലാണ് കളി.