ടൊവിനോ ഹെലികോപ്ടർ ആവശ്യപ്പെട്ടിട്ടില്ല; നഷ്ടങ്ങളിൽ കൂടെ നിന്ന മഹാമനസ്ക്കൻ; ഐഡന്റിറ്റി നിർമാതാവ്

ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി നിര്‍മ്മാതാക്കളായ രാഗം മൂവീസിന്‍റെ ഉടമ രാജു മല്ല്യത്ത്. മലയാള സിനിമാ പ്രതിസന്ധി സംബന്ധിച്ച ചാനൽ ചർച്ചയിൽ തിരക്കഥാകൃത്ത് വിനു കിരിയത്ത് നടത്തിയ പരാമര്‍ശത്തിനെതിരിയാണ് അദ്ദേഹം രംഗത്തെത്തിയത്. ഐഡൻ്റിറ്റിക്ക് വേണ്ടി ഹെലികോപ്ടറിൽ വന്ന പ്രമോഷൻ രീതി സിനിമയുടെ ബജറ്റ് കൂട്ടിയെന്നും ടൊവിനോ അമിത പ്രതിഫലം വാങ്ങിയെന്നുമായിരുന്നു പരാമർശം. എന്നാൽ ടൊവിനോ ഹെലികോപ്ടർ ആവശ്യപ്പെട്ടിട്ടില്ല എന്ന് നിർമാതാവ് പറയുന്നു. മാത്രവുമല്ല സിനിമയ്ക്ക് പലവിധ കാരണങ്ങൾ കൊണ്ട് നിർമ്മാണച്ചെലവ് കൂടി പ്രതിസന്ധിയായപ്പോൾ കോണ്‍ഫിഡന്‍റ് ഗ്രൂപ്പിനെ പങ്കാളിയാക്കി റിലീസ് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിയ വ്യക്തിയാണ് ടൊവിനോ എന്നും അദ്ദേഹം അറിയിച്ചു. ടൊവിനോയുടെ പ്രതിഫലത്തിൽ ഭീമമായ തുക താൻ നൽകാനുണ്ട് എന്നും രാജു മല്യത്ത് വെളിപ്പെടുത്തി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....