ജീവിക്കാൻ അനുവദിക്കണമെന്ന് മൊണാലിസയും ഭർത്താവും

കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്‌ലെയും ഉത്തർപ്രദേശ് സ്വദേശി ഫർമാൻ ഖാനും തമ്മിൽ കേരളത്തിൽ നടന്ന വിവാഹത്തിന് പുതിയ കുരുക്ക് സൃഷ്ടിച്ച മധ്യപ്രദേശ് സർക്കാരിനെതിരെ ഇരുവരും രംഗത്ത്.തങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഇരുവരും രംഗത്തെത്തി.കേരളത്തിൽ തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നതായി അവർ ഇരുവരും പറഞ്ഞു.ഇരുവരുടെയും ആധാർ കാർഡുകൾ മാധ്യമങ്ങൾക്ക് മുന്നിൽ തെളിവായി ഉയർത്തി കിട്ടുകയും തങ്ങൾക്ക് പ്രായപൂർത്തി ആയതായും നിയമ പ്രകാരം വിവാഹം കഴിക്കാമെന്നും അവർ പറഞ്ഞു.

ഷൂട്ടിങ്ങിനിടെ തൻ്റെ ആദ്യചിത്രത്തിൻ്റെ സംവിധായകൻ തന്നെ മൂന്ന് വട്ടം സമ്മതമില്ലാതെ സ്പർശിക്കാൻ ശ്രമിച്ചുവെന്നും അപ്പോൾ തന്നെ പ്രതികരിച്ചുവെന്നും മോണാലിസ പറഞ്ഞു.ഒരിക്കൽ ചെരുപ്പ് ഉപയോഗിച്ച് ഡയറക്ടറെ അടിക്കുകയും ചെയ്തു.അന്ന് തൻ്റെ മാതാപിതാക്കൾ പരാതിപ്പെടുന്നതിന് തടസം നിന്നുവെന്നും ഇന്ന് തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്ക് പിന്നിൽ ഡയറക്ടർ ആണെന്നും ഇരുവരും പറഞ്ഞു.അതുകൊണ്ടാണ് താൻ നേരിട്ട ദുരനുഭവം മാധ്യമങ്ങൾക്ക് മുന്നിൽ വിവരിക്കുന്നത്.ഈ രാജ്യത്ത് ഹിന്ദുവും മുസ്ലിമും സ്നേഹിക്കുന്നതും കല്യാണം കഴിക്കുന്നതും ആദ്യത്തെ സംഭവം അല്ലെന്നും മോണാലിസ പറഞ്ഞു.എല്ലാ മതങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് താൻ എന്ന് മോണാലിസയുടെ ഭർത്താവ് പറഞ്ഞു.

Leave a Reply

spot_img

Related articles

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...

ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ കുതിപ്പ്;  അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ജിഎസ്‌എല്‍വി എഫ് -17 വിക്ഷേപിച്ചു.ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്‌ആർഒ നടത്തിയത്. നീണ്ട എട്ട്...

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ

ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോ (പിബി) യോഗം ഇന്നും നാളെയുമായി ചേരുന്നു. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് പിബി യോഗം ചേർന്നിരിക്കുന്നത്....

പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കി മോദി; രാജ്യവ്യാപക ക്യാമ്പയിനുമായി ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 'ആശിർവാദ് കാ ദിയ' എന്ന പേരിൽ രാജ്യവ്യാപകമായി വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കാൻ ബി.ജെ.പി. തീരുമാനിച്ചു.ഗുജറാത്ത്...