ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത‌വരുടെ പട്ടികജാതി പദവി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി

ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത‌വരുടെ പട്ടികജാതി പദവി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി.ഹിന്ദു, സിഖ്, ബുദ്ധ മതസ്ഥർക്ക് മാത്രമാണ് പട്ടിക ജാതി പദവി ലഭിക്കുക. മറ്റു മതങ്ങളിലേക്ക് മാറിയാൽ സംവരണവും ആനുകൂല്യവും പട്ടിക ജാതി അതിക്രമം തടയൽ നിയമത്തിന്റെ പരിരക്ഷയും ലഭിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പരിവർത്തനം ചെയ്ത‌ാൽ ജനനം പരിഗണിക്കാതെ പട്ടികജാതി പദവി നഷ്‌ടപ്പെടും. 1950-ലെ ഭരണഘടന (പട്ടികജാതി) ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കുന്നതായും ജസ്റ്റിസുമാരായ പി.കെ.മിശ്ര, എൻ.വി. അഞ്ജരിയ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.ക്രിസ്തുമതം സ്വീകരിച്ചയാൾക്ക് പട്ടികജാതിയായി തുടരാനാവില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചാണ് സുപ്രീം കോടതിയുടെ വിധി.ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്‌ത്‌ ആന്ധ്ര സ്വദേശി ചിന്താട ആനന്ദ് എന്ന പാസ്റ്റർ നൽകിയ അപ്പീൽ കോടതി തീർപ്പാക്കി. പാസ്റ്ററായ തന്നെ ആക്രമിച്ചവർക്കെതിരെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം ആനന്ദ് കേസ് നൽകിയിരുന്നു. മതം മാറിയതിനാൽ ഈ വകുപ്പ് നിലനിൽക്കില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

Leave a Reply

spot_img

Related articles

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...

ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ കുതിപ്പ്;  അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ജിഎസ്‌എല്‍വി എഫ് -17 വിക്ഷേപിച്ചു.ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്‌ആർഒ നടത്തിയത്. നീണ്ട എട്ട്...

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ

ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോ (പിബി) യോഗം ഇന്നും നാളെയുമായി ചേരുന്നു. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് പിബി യോഗം ചേർന്നിരിക്കുന്നത്....

പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കി മോദി; രാജ്യവ്യാപക ക്യാമ്പയിനുമായി ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 'ആശിർവാദ് കാ ദിയ' എന്ന പേരിൽ രാജ്യവ്യാപകമായി വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കാൻ ബി.ജെ.പി. തീരുമാനിച്ചു.ഗുജറാത്ത്...