ജാസ്മിൻ കൊലപാതക കേസില്‍ അമ്മയും പ്രതി

ഓമനപ്പുഴ ജാസ്മിൻ കൊലപാതക കേസില്‍ അമ്മയും പ്രതി. മണ്ണഞ്ചേരി പോലീസാണ് അമ്മയായ ജെസിമോളെ കസ്റ്റഡിയിലെടുത്തത്.സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാൻ ജെസി മോളെയും ഭര്‍ത്താവ് ജോസിനെയും വിശദമായി ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, കൊലപാതകം മറച്ചുവെച്ചു എന്നതടക്കമുള്ള കാര്യങ്ങളായിരുന്നു ജെസിമോള്‍ക്കെതിരെ പോലീസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്ത്.

തിങ്കളാഴ്ച രാത്രിയോടെയാണ് ജാസ്മിന്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ആത്മഹത്യ ചെയ്തു എന്നായിരുന്നു വീട്ടുകാർ ആദ്യം പുറത്ത് പറഞ്ഞത്. ശേഷം ഡോക്ടര്‍മാര്‍ക്കുണ്ടായ സംശയമാണ് പോലീസിനെ അറിയിച്ചതും സംഭവത്തിന്റെ ചുരുള്‍ അഴിയിച്ചതും. തടുർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പിതാവ് കുറ്റസമ്മതം നടത്തിയത്.

ജാസ്മിന്‍ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പോലീസെത്തി ചോദ്യം ചെയ്തപ്പോള്‍ താനാണ് മകളെ കൊലപ്പെടുത്തിയതെന്നും വീട്ടുകാർക്ക് അറിയില്ലെന്നും പ്രതി പറഞ്ഞെങ്കിലും ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ വീട്ടുകാർക്ക് മുന്നില്‍ വച്ചാണ് മകളുടെ കഴുത്ത് ഞെരിച്ചതെന്ന് പ്രതി വെളിപ്പെടുത്തുകയായിരുന്നു.തുടർന്ന് ജാസ്മിന്‍ അബോധാവസ്ഥയില്‍ ആയപ്പോള്‍ ഇയാള്‍ വീട്ടുകാരോട് മാറാന്‍ ആവശ്യപ്പെടും തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയുമായിരുന്നു എന്നാണ് മൊഴി. രണ്ടുമാസമായി ജാസ്മിൻ ഭർത്താവുമായി വഴക്കിട്ട് പിണങ്ങി സ്വന്തം വീട്ടിലായിരുന്നു.

Leave a Reply

spot_img

Related articles

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി ഡി സതീശൻ സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടി; KCBC മദ്യവിരുദ്ധ സമിതി

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി.എസ്. സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം...

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെ ലഭിച്ചു

ജില്ലാ ജനറൽ ആശുപത്രിയിൽ ശിശുക്ഷേമ സമിതി നടത്തുന്ന അമ്മത്തൊട്ടിലിൽ ആൺകുട്ടിയെ ലഭിച്ചു.രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് ഇന്ന് പുലർച്ച നാലുമണിയോടുകൂടി ആശുപത്രി വളപ്പിലെ അമ്മത്തൊട്ടിലിൽ നിന്നും...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...