മൃദംഗവിഷൻ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍

കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ എംഎല്‍എ ഉമാ തോമസിന് അപകടമുണ്ടായ സംഭവത്തില്‍ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍. ഇന്നലെ ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ് പറഞ്ഞത് അനുസരിച്ച്‌ നിഗോഷ് എത്തിയിരുന്നു. ചിലപ്പോള്‍ അറസ്റ്റ് ഉണ്ടായേക്കാം എന്ന് നേരത്തെ തന്നെ സൂചന ഉണ്ടായിരുന്നു.

കൊച്ചി എസിപിയുടെ നേതൃത്വത്തില്‍ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് നിഗോഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ തന്നെ മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാര്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. ഇയാളെ കൊച്ചി എസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷം രാത്രിയോടെ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പരിപാടിയുടെ വേദി അശാസ്ത്രീയമായി ഉണ്ടാക്കി അപകടം ഉണ്ടാക്കിയതിനാണ് നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.

Leave a Reply

spot_img

Related articles

മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. എബ്രഹാം മാർ യൂലിയോസ്‌ കാലം ചെയ്തു

തിരുവല്ല : മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. എബ്രഹാം മാർ യൂലിയോസ്‌ കാലം ചെയ്തു. പുഷ്പഗിരി മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം.രൂപത അധ്യക്ഷ...

റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ്: ജി.എസ്.ടി കണ്ടെത്തിയത് 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ്

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സെപ്റ്റംബര്‍ 16-ന് സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ് സേവന...

ബൈക്ക് അപകടത്തിൽ ഡീക്കൻ ആഷർ ഷാജി മരിച്ചു

പന്തളം അറത്തിൽ സ്വദേശി റവ. ഡീക്കൻ ആഷർ ഷാജി ആറന്മുളയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം തിയോളജിക്കൽ സെമിനാരി...

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...