പാലക്കാട് ജില്ലാ കളക്ടറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു

പാലക്കാട് ജില്ലാ കളക്ടറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു. കൊല്ലം സ്വദേശിനിയാണ്. 2018 ബാച്ച് കേരളകേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥയാണ്. ആരോഗ്യ കുടുംബക്ഷേമ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. ആരോഗ്യവകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ കേരള ഡയറക്ടര്‍ എന്നീ ചുമതലകളും നിര്‍വഹിച്ചു വരവെയാണ് പാലക്കാട് ജില്ലാ കളക്ടറായി നിയമനം ലഭിക്കുന്നത്. എറണാകുളം അസിസ്റ്റന്റ് കളക്ടര്‍, തിരുവനന്തപുരം സബ് കളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം ടികെഎം കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ പഠനം പൂര്‍ത്തിയാക്കിയ മാധവിക്കുട്ടി പബ്ലിക് മാനേജ്‌മെന്റ്‌റില്‍ മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുണ്ട്.

ജില്ലയുടെ വികസനമാണ് പ്രധാന ലക്ഷ്യം. കൃഷി, വ്യവസായം, ആദിവാസി മേഖല എന്നിവയ വികസനത്തിന് പ്രാധാന്യം നൽകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. വായന ഇഷ്ടപ്പെടുന്ന ജില്ലാകളക്ടർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സ് കലാ മേഖലയിൽ ഉളവാക്കുന്ന സ്വാധീനം, മതസൗഹാർദ്ദം എന്നിവയെക്കുറിച്ച് ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അച്ഛൻ സൂർദാസ് സാംസ്കാരിക വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. അമ്മ എ.കെ മിനി ഫുഡ് സേഫ്റ്റി ജോയിൻ്റ് ഡയറക്ടറായിരുന്നു. ഏക സഹോദരൻ കൃഷ്ണനുണ്ണി സി. എസ്. ഐ. ആർ ൽ ഉദ്യോഗസ്ഥനാണ്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....