മുല്ലപ്പെരിയാർ :വിദഗ്ധസമിതി പരിശോധന കേരളത്തെ കബളിപ്പിക്കാനെന്ന് ജനസംരക്ഷണസമിതി

സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിദഗ്ധസമിതി പരിശോധന വിദഗ്ധരുടെ നേതൃത്വത്തിൽ ആകണമെന്നും ഇപ്പോൾ നടത്തുന്നത് കേരളത്തെ വീണ്ടും കബളിപ്പിക്കാനുള്ള നീക്കം ആണെന്നും ജനസംരക്ഷണ സമിതി. മുൻകാലങ്ങളിൽ സംഭവിച്ചത് പോലെ കേരളത്തിന് എതിരായ റിപ്പോർട്ട് ആകും സമിതി സമർപ്പിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.131 വർഷം പിന്നിടുന്ന അണക്കെട്ടിന്റെ ബലക്ഷയം പരിശോധിക്കേണ്ടത് അന്താരാഷ്ട്ര വിദഗ്ധരാണ്. ഭൂകമ്പസാധ്യത മേഖലയിലാണ് അണക്കെട്ട് നിൽക്കുന്നതെന്ന് വിവിധ സമിതിയും പഠന റിപ്പോർട്ടുകളും മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. ഹൈഡ്രോളജിക്കൽ സ്റ്റാറ്റസ്, സ്ട്രക്ചറൽ സേഫ്റ്റി, സീപ്പേ ജ് സിസ്റ്റം, വിള്ളലുകളിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ്, വിളള ലുകളുടെ വ്യാപ്തി,ഭൂകമ്പസാധ്യത, മേഘ വിസ്ഫോടന സാധ്യത, 131 വർഷമായി അടിഞ്ഞുകൂടി കിടക്കുന്ന ചെളി,പാറ തുടങ്ങിയവ സംബന്ധിച്ചും അണക്കെട്ടിന്റെ അടിത്തട്ടിന്റെ ബലക്ഷയം സംബന്ധിച്ചും ആണ് പരിശോധന നടത്തേണ്ടത്. അണക്കെട്ടിന്റെ മുകളിൽ നിന്ന് നോക്കി കാണുകയും റിപ്പോർട്ട് സമർപ്പിക്കുക അല്ല ചെയ്യേണ്ടത്. ആധുനിക യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് അന്താരാഷ്ട്ര വിദഗ്ധരുടെ സഹായ ത്തോടുകൂടി നടത്തേണ്ട സമഗ്ര പരിശോധനയ്ക്ക് പകരം ഉന്നതല സമിതി എന്നപേരിൽ ഇപ്പോൾ നടത്തുന്ന ബല പരിശോധന പ്രഹസനമാണെന്നും കേരളം ഈ പരിശോധനയുമായി സഹകരിക്കരുതെന്നും അശാസ്ത്രീയമായും വിദഗ്ധരുടെ പങ്കാളിത്തമില്ലാതെയും നടത്തുന്ന പരിശോധനയിലെ അപാകതയും അശാസ്ത്രീയതയും സുപ്രീംകോടതിയെയും കേന്ദ്ര ഗവൺമെന്റിനെയും രേഖാമൂലം അറിയിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സമിതിയുടെ നടപടി സംബന്ധിച്ചും സംസ്ഥാനം സ്വീകരിക്കാൻ പോകുന്ന തുടർനടപടികളെ സംബന്ധിച്ചും സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും നിയമവിരുദ്ധമായ പാട്ട കരാർ റദ്ദാക്കി കേരളത്തിൽ സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലായ നിലവിലെ ഡാം ഡീ കമ്മീഷൻ ചെയ്യുവാനുള്ള അടിയന്തിര ന നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ജനസംരക്ഷണ സമിതി ചെയർമാൻ അഡ്വ. റോയ് വാരികാട്ട്, ജനറൽ കൺവീനർ പി.ടി ശ്രീകുമാർ, പി. ആർ. ഒ ഷിബു കെ.തമ്പി എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

കായിക അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ 2025 -2026 വർഷത്തെ ജി വി രാജ അവാർഡ്, സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്...

സവാള വില വർദ്ധന :സർക്കാർ ഇടപെടുന്നു

സംസ്ഥാനത്ത് സവാള വില കിലോയ്ക്ക് 80 രൂപ കടന്ന സാഹചര്യത്തിൽ വിപണിയിൽ ഇടപെടലുമായി സർക്കാർ രംഗത്തെത്തി. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് 100 ടൺ സവാള നാഷണൽ...

മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂരിൽ കൃഷ്ണനാട്ടം പുനരാരംഭിച്ചു

മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം പുനരാരംഭിച്ചു. ബുധനാഴ്ച രാത്രി അത്താഴപൂജയും തൃപ്പുകയും കഴിഞ്ഞ് ശ്രീലകവാതിൽ അടച്ചശേഷം വടക്കേ പ്രദക്ഷിണവരിയിൽ കളിവിളക്ക് തെളിയിച്ച്...

അർജന്റീന ടീമിന്റെ കേരള സന്ദർശനം: അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ നിയമോപദേശം; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

അർജന്റീന ടീമിനെയും മെസ്സിയെയും കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.എഡിജിപി പി. വിജയനാണ് അന്വേഷണ ചുമതല.രണ്ട് എസ്പിമാരും സംഘത്തിലുണ്ടാകും....