ഭൂപ്രശ്നത്തില്‍ പരിഹാരമുണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനൊരുങ്ങി മുനമ്പം നിവാസികള്‍.പ്രദേശത്ത് സന്ദർശനം നടത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവില്‍ നിന്ന് പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാകാത്തതില്‍ നിരാശയിലാണ് സമരസമിതി.
മുനമ്പത്തുകാർക്ക് ഭൂമിയില്‍ അവകാശം സ്ഥാപിക്കാൻ നിയമപരമായ പോരാട്ടം തുടരേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി തന്നെ ഇന്നലെ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരവുമായി മുന്നോട്ടു പോകാൻ സമരസമിതി തീരുമാനിച്ചത്. വഖഫ് നിയമ ഭേദഗതി ബില്‍ നിയമമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചുകൊണ്ട് മുനമ്ബത്ത് ബിജെപി സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയിലാണ് പരിഹാരത്തിനായി ഇനിയും കാത്തിരിക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞത്. കേന്ദ്ര നിലപാടില്‍ പ്രതിഷേധവുമായി യുഡിഎഫും സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്.