മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: രണ്ടാംഘട്ട 2-എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് പുനരധിവാസത്തിന് അര്‍ഹരായ ഗുണഭോക്താക്കളുടെ രണ്ടാംഘട്ട 2-എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ ലിസ്റ്റില്‍ 87 ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടത്. രണ്ടാംഘട്ട കരട് 2-എ ലിസ്റ്റിലുള്‍പ്പെട്ട 81 ഗുണഭോക്താക്കളും കരട് പട്ടിക പ്രകാരം ലഭിച്ച അപേക്ഷകളിലും ആക്ഷേപങ്ങളിലും ഗുണഭോക്തൃ പട്ടികയിലേക്ക് തെരഞ്ഞെടുക്കാനുള്ള മാനദണ്ഡ പ്രകാരം കണ്ടെത്തിയ ആറ് പേരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ അന്തിമ പട്ടികയിലാണ് 87 ഗുണഭോക്താക്കളുള്ളത്. ദുരന്ത പ്രദേശത്ത് വിദഗ്ധ സമിതി രേഖപ്പെടുത്തിയ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളില്‍ സ്ഥല പരിശോധന നടത്തിയാണ് 81 പേരുള്‍പ്പെട്ട കരട് 2-എ ലിസ്റ്റ് തയ്യാറാക്കിയത്. കളക്ടറേറ്റ്, മാനന്തവാടി സബ് കളക്ടറുടെ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്തിലും ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വെബ്‌സൈറ്റുകളിലും പൊതുജനങ്ങള്‍ക്ക് അന്തിമ പട്ടിക പരിശോധിക്കാം. അന്തിമ പട്ടികയില്‍ ആക്ഷേപം, പരാതി ഉള്ളവര്‍ക്ക് ദുരന്ത നിവാരണ (എ) വകുപ്പില്‍ നല്‍കാമെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

Leave a Reply

spot_img

Related articles

പോസ്റ്റ് ഓഫീസുകളിൽ ബോംബ് ഭീഷണി

പോസ്റ്റ് ഓഫീസുകളിൽ ബോംബ് ഭീഷണി. വൈക്കത്ത് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ അല്പസമയത്തിനകം പങ്കെടുക്കുന്ന വേദിയിലും...

ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണത്തിൽ ഗുരുതരമായ ചില വരികളുണ്ടെന്ന് വി.ഡി.സതീശൻ

മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണത്തിൽ ഗുരുതരമായ ചില വരികളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ഒരു കുറ്റകൃത്യം അവിടെ നടന്നിട്ടുണ്ട്. അത് ഒത്തുതീർപ്പാക്കാനാകില്ല. പരാതി...

കോഴിക്കോടിന്റെ കാഴ്ചകള്‍ കാണാന്‍ ഇനി കെ.എസ്.ആര്‍.ടി.സി ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസ്

പൊതുജനങ്ങള്‍ക്ക് കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസൊരുങ്ങി. കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന് സമീപം നടന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ്...

ഗണേഷ് കുമാർ രാജിവയ്ക്കില്ല

മന്ത്രി ഗണേഷ് കുമാർ രാജിവയ്ക്കില്ല. ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ച ശേഷമാണ് ഈ തീരുമാനം.മന്ത്രിസഭ യോഗത്തിലും ഗണേഷ് പങ്കെടുത്തു. മന്ത്രി സഭാ യോഗത്തിൽ...