എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ കുടുംബം ആവശ്യപ്പെട്ടുള്ള സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.സിബിഐ അന്വേഷണത്തെക്കുറിച്ച് വ്യക്തമായ ധാരണ പാർട്ടിക്ക് ഉണ്ടെന്നും, സിബിഐ കൂട്ടില്‍ അടച്ച തത്തയാണെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. എന്നാല്‍ പാർട്ടി എപ്പോഴും നവീന്റെ കുടുംബത്തിനൊപ്പമാണെന്നും ഗോവിന്ദൻ പറഞ്ഞു.അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അടുത്തമാസം ആറിന് കേസ് ഡയറി ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭാര്യ കെ മഞ്ജുഷ നല്‍കിയ ഹർജി പരിഗണിക്കവെയാണ് കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്.ഹർജിയില്‍ അടുത്തമാസം ഒമ്ബതിന് വിശദവാദം കേള്‍ക്കും. സർക്കാരിനോടും സിബിഐയോടും കോടതി നിലപാട് തേടുകയും ചെയ്തു. കേസില്‍ സിബിഐക്ക് നോട്ടിസ് അയയ്ക്കും.അന്വേഷണം ശരിയായ ദിശയിലല്ലെന്നാണ് ഹർജിക്കാരിയായ മഞ്ജുഷ കോടതിയെ അറിയിച്ചത്.