ബീമിന്‍റെ പുറത്തു കൂടി നടന്ന നാദിയ

ഒരു ദിവസം ജിംനാസ്റ്റിക് കോച്ചായ ബേലാ കരോല്‍യി റൊമാനിയയിലെ ഒണെസ്റ്റി സ്പോര്‍ട്സ് സ്കൂള്‍ സന്ദര്‍ശിച്ചു.

അവിടെവെച്ച് രണ്ടു പെണ്‍കുട്ടികള്‍ സ്വയം ജിംനാസ്റ്റിക്സ് പരിശീലിക്കാന്‍ ശ്രമിക്കുന്നത് അദ്ദേഹം കണ്ടു.

അവരോട് സംസാരിക്കാന്‍ ബേല അവര്‍ക്കരികിലേക്ക് നടന്നു.

പക്ഷെ അതിനിടയില്‍ സ്കൂള്‍ ബെല്ലടിച്ചു.

കുട്ടികള്‍ ക്ലാസ്റൂമുകളിലേക്ക് കയറി.

തിരക്കില്‍ ആ പെണ്‍കുട്ടികള്‍ അപ്രത്യക്ഷരാവുകയും ചെയ്തു.
എന്നാല്‍ ബേല നിരാശനായില്ല.

ഓരോ ക്ലാസിലും കയറിയിറങ്ങി.

അവസാനം ആ പെണ്‍കുട്ടികളെ അദ്ദേഹം കണ്ടുപിടിച്ചു.

അവരിലൊരാളായിരുന്നു നാദിയ.

നാദിയയില്‍ ഒരു ജിംനാസ്റ്റിക് പ്രതിഭ ഒളിഞ്ഞുകിടപ്പുണ്ടെന്ന് ബേല തിരിച്ചറിഞ്ഞു.

അദ്ദേഹം നാദിയയെ തന്‍റെ ജിമ്മിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ലോംഗ്ജമ്പ്, സ്പ്രിന്‍റ് തുടങ്ങിയ ഇനങ്ങളിലെല്ലാം അവളുടെ കഴിവ് പരീക്ഷിച്ചു.

അവസാനം ഒരു ബീമിന്‍റെ പുറത്തുകൂടി നടക്കാന്‍ നാദിയയോട് ആവശ്യപ്പെട്ടു.

നിലത്തു നിന്നും നാലടി പൊക്കത്തിലുള്ള നാലിഞ്ച് ബീമായിരുന്നു അത്.

സാധാരണ കുട്ടികള്‍ ഭയന്ന് ഇതിന് തയ്യാറാവുകയില്ലായിരുന്നു.

എന്നാല്‍ ഒട്ടും ഭയമില്ലാതെ നാദിയ ബീമിലൂടെ നടന്നു.

അന്ന് നാദിയയുടെ പ്രായം ആറ്.

ബേലയുടെ കീഴില്‍ നാദിയ പരിശീലനം തുടങ്ങി.

ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും നാല് മണിക്കൂറായിരുന്നു പരിശീലനം.

കഠിനാധ്വാനം നാദിയയുടെ ഉത്സാഹത്തെ തെല്ലും തളര്‍ത്തിയില്ല.

അങ്ങനെ 1976-ലെ മോണ്‍ട്രീല്‍ ഒളിമ്പിക്സില്‍ വായുവില്‍ നീന്തിക്കളിച്ച് ആദ്യമായി പെര്‍ഫെക്റ്റ് 10 നേടുന്ന ഒളിമ്പിക്സ് താരമായി നാദിയ കൊമനേച്ചി.

14 വയസ്സുണ്ടായിരുന്ന നാദിയ മൂന്ന് സ്വര്‍ണവും ഒരു വെങ്കലവും നേടി.

1980-ലെ മോസ്കോ ഒളിമ്പിക്സില്‍ രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും നേടി.

പ്ലാസ്റ്റിക് ഗേള്‍ എന്നറിയപ്പെട്ടിരുന്ന ജിംനാസ്റ്റിക്സിലെ അത്ഭുതപ്രതിഭയായിരുന്നു നാദിയ കൊമനേച്ചി.

Leave a Reply

spot_img

Related articles

ലോകകപ്പിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന

2026-ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്.13 കളികളിലൂടെ...

ഹൃദയാഘാതം; ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 കാരനായ ഓപ്പണർക്ക് മൈതാനത്ത്...

ഐപിഎൽ:ചെന്നൈ സൂപ്പര്‍ കിങ്സിന് മികച്ച തുടക്കം

ഐപിഎൽ: മുബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്സ് മികച്ച തുടക്കമിട്ടു. മുംബൈയുടെ 155 റണ്‍സ് ടോട്ടല്‍ 5 പന്ത് ബാക്കി നില്‍ക്കെ ചെന്നൈ...

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി ആദിത്യ ബൈജു

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി കുമരകം സ്വദേശിബി.സി.സി.ഐ യുടെ കീഴിൽ നടക്കുന്ന അണ്ടർ 19 പുരുഷ എലൈറ്റ് ക്രിക്കറ്റ് ക്യാമ്പിൽ ഇടം നേടി...