ഇല്ല, നഖങ്ങളിലെ കോശങ്ങള്‍ക്ക് ജീവനില്ല.
അതുകൊണ്ടുതന്നെയാണ് നഖം വെട്ടുമ്പോള്‍ വേദനിക്കാത്തതും.
ജീവനില്ലാത്ത പ്രോട്ടീനായ കെരാട്ടിന്‍ എന്ന പദാര്‍ത്ഥം കൊണ്ടാണ് നഖമുണ്ടാക്കിയിരിക്കുന്നത്.
നഖം ത്വക്കില്‍ നിന്നാണുണ്ടാകുന്നത്.
അത് ശരീരത്തിന്റെ ഭാഗമാണ്.
നഖത്തിന്റെ ത്വക്കിനടിയിലുള്ള ഭാഗത്തിന് കട്ടി കുറവാണ്. ഇതിന് ലുന്യൂള് എന്നാണ് പറയുന്നത്.
നഖങ്ങളാണ് സാധനങ്ങള്‍ എടുക്കാനും എഴുതാനും നമ്മെ സഹായിക്കുന്നത്.
നഖങ്ങള്‍ കാരണമാണ് ചിത്രം വരയ്ക്കാനും കഴിയുന്നത്.
വിരലുകളെ സംരക്ഷിക്കുന്നത് നഖങ്ങളാണ്.
ശരീരത്തിന് പോഷകവസ്തുക്കളുടെ കുറവുണ്ടായാല്‍ അത് നഖങ്ങളെയും ബാധിക്കാറുണ്ട്.
നഖം വെട്ടി സൂക്ഷിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്.