കൂരിയാട് തകർന്ന ദേശീയപാത റോഡ് നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ സന്ദർശിച്ചു

മലപ്പുറം കൂരിയാട് തകർന്ന ദേശീയപാത റോഡ് നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ സന്ദർശിച്ചു.അപകടം സംബന്ധിച്ച് മൂന്ന് അംഗ സമിതി പരിശോധന നടത്തും. സമ്മർദത്തെ തുടർന്ന് വയൽ പ്രദേശത്തെ മണ്ണ് നീങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പ്രോജക്‌ട് ഡയറക്ടർ അൺസുൽ ശർമ പറഞ്ഞു. സംഭവത്തിൽ മലപ്പുറം ജില്ലാ കലക്‌ടർ വി.ആർ വിനോദ് സംഭവ സ്ഥലം സന്ദർശിക്കും. വിദഗ്ദ്‌ധ സംഘം നാളെ എത്തുമെന്നും ഇവരുടെ റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടി ഉണ്ടാകുമെന്നും കലക്ടർ അറിയിച്ചു. ഇനി ഇങ്ങനെ ഉള്ള അപകടങ്ങൾ ഉണ്ടാകില്ലെന്ന് എൻഎച്ച്എഐ ഉറപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് കൂരിയാട് ഓവർപാസിൽ മതിൽ തകർന്ന് സർവീസ് റോഡിലേക്ക് വീണത്. കല്ലുകൾ വീണ് മൂന്ന് വാഹനങ്ങൾക്ക് കേടുപറ്റി. യാത്രക്കാർ അത്ഭുതരകമായാണ് രക്ഷപ്പെട്ടത്. ദേശീയ പാത നിർമാണത്തിൽ അശാസ്ത്രീയതയുണ്ടെന്നാരോപിച്ച് നാട്ടുകാർ റോഡുപരോധിച്ചിരുന്നു. ജില്ലാ കലക്ടർ സ്ഥലത്ത് എത്തുമെന്ന് തഹസിൽദാർ നൽകിയ ഉറപ്പിന്മേലായിരുന്നു നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്. സംഭവത്തെ തുടർന്ന് കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്ന് തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു. വാഹനങ്ങൾ വികെ പടിയിൽ നിന്നും മമ്പുറം-കക്കാട് റോഡിലൂടെ വഴിതിരിച്ചുവിടുകയായിരുന്നു.

Leave a Reply

spot_img

Related articles

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെ ലഭിച്ചു

ജില്ലാ ജനറൽ ആശുപത്രിയിൽ ശിശുക്ഷേമ സമിതി നടത്തുന്ന അമ്മത്തൊട്ടിലിൽ ആൺകുട്ടിയെ ലഭിച്ചു.രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് ഇന്ന് പുലർച്ച നാലുമണിയോടുകൂടി ആശുപത്രി വളപ്പിലെ അമ്മത്തൊട്ടിലിൽ നിന്നും...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...

മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു

കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു.മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറിളക്കവും പനിയെയും തുടർന്ന്...