ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് കണ്ണൂര്‍ കയാക്കത്തോൺ 2024ന്റെ രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി നിർവഹിച്ചു. കെ വി സുമേഷ് എം എൽ എ, അസി. കലക്ടർ ഗ്രന്ഥേ സായികൃഷ്‌ണ, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ്‌കുമാർ, ഡിടിപിസി ഇൻഫർമേഷൻ അസിസ്റ്റന്റ് പി ആർ ശരത്കുമാർ എന്നിവർ സംബന്ധിച്ചു.രജിസ്ട്രേഷൻ ലിങ്ക്: https://events.dtpckannur.com/
പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ നിന്നും നവംബർ 24ന് രാവിലെ 7 മണിക്ക് ആരംഭിക്കുന്ന കയാക്കിങ്ങ് മൊത്തം 11 കിലോ മീറ്റർ ദൂരമാണ് ഉണ്ടാവുക.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ എത്തും. സിംഗിൾ കയാക്കുകളും, ഡബിൾ കയാക്കുകളും മത്സരത്തിലുണ്ടാകും. സിംഗിൾ കയാക്കുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി മൽസരം ഉണ്ടാകും. ഡബിൾ കയാക്കുകളിൽ പുരുഷന്മാർ മാത്രം അടങ്ങിയ ടീം , സ്ത്രീകൾ മാത്രം അടങ്ങിയ ടീം , സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ടീം എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി പ്രത്യേകം മല്‍സരം ഉണ്ടാകും.
രജിസ്‌ട്രേഷൻ ഫീസ് സിംഗിൾ കയാക്കിനു 500 രൂപയും ഡബിൾ കയാക്കിനു 1000 രൂപയുമാണ്. കൂടുതൽ വിവരങ്ങൾക്ക് 8590855255 എന്ന നമ്പറിലോ ഡിടിപിസി ഓഫീസിലോ ബന്ധപ്പെടാം.

Leave a Reply

spot_img

Related articles

ഐപിഎല്ലിന് വേദിയൊരുക്കാന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട്

അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ ടൂര്‍ണമെന്‍റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎല്ലില്‍...

കേരള ബ്ലാസ്റ്റേഴ്സ് കലിംഗ സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ

നിലവിലെ ചാമ്പ്യൻമാരായ ഈസ്റ്റ്‌ ബംഗാളിനെ തോൽപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കലിംഗ സൂപ്പർ കപ്പ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ. രണ്ട്‌ ഗോളിനാണ്‌ കരുത്തരായ ഈസ്റ്റ്‌ ബംഗാളിനെ ബ്ലാസ്‌റ്റേഴ്‌സ്‌...

ഐ പി എൽ:ബംഗളൂരുവിനെ തകർത്ത് പഞ്ചാബിന്‍റെ കുതിപ്പ്

ഐ പി എൽ:ബംഗളൂരുവിനെ തകർത്ത് പഞ്ചാബിന്‍റെ കുതിപ്പ്.മഴ മൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ പഞ്ചാബ് കിംഗ്സ് അനായായം പരാജയപ്പെടുത്തുകയായിരുന്നു....

ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിന് 58 റണ്‍സിന്റെ തോല്‍വി

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 58 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 53 പന്തില്‍ 82 റണ്‍സ് നേടിയ...