ദീപുവിന്റെ കൊലപാതകത്തില്‍ തിരുവനന്തപുരം സ്വദേശി പിടിയിൽ

കളിയിക്കാവിള ദീപുവിന്റെ കൊലപാതകത്തില്‍ തിരുവനന്തപുരം സ്വദേശി ഷാജി (അമ്പിളി) പിടിയിൽ

ജെസിബി വാങ്ങാനായി കോയമ്പത്തൂരിലേക്ക് പോയ യുവാവിനെ കൊന്ന് 10 ലക്ഷം രൂപ കവർന്ന കേസിൽ തിരുവനന്തപുരം സ്വദേശി അമ്പിളി എന്ന ഷാജികുമാർ പിടിയിൽ.
തമിഴ്നാട് പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നു

കഴിഞ്ഞ ദിവസം രാത്രിയില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയിലാണ് കഴുത്തറുത്ത നിലയില്‍ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്.

കാറില്‍ ഉണ്ടായിരുന്ന പത്ത് ലക്ഷം രൂപയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. ജെസിബി വാങ്ങുന്നതിനായാണ് കോയമ്ബത്തൂരിലേക്ക് ദീപു പുറപ്പെട്ടത്.

ദീപുവിന് ഗുണ്ടാ സംഘങ്ങളുടെ ഭീഷണി ഉണ്ടായിരുന്നു എന്ന് ഭാര്യ പറഞ്ഞു. കേസില്‍ നിര്‍ണ്ണായകമായ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. കളിയിക്കാവിളയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഇറങ്ങിപ്പോയ ആളുടെ കയ്യില്‍ ഒരു ബാഗും ഉണ്ടായിരുന്നു.

Leave a Reply

spot_img

Related articles

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...