നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയത്: പി.വി അന്‍വർ

എഡിഎം നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പി.വി അന്‍വര്‍ എംഎല്‍എ. പി. ശശിയുടെ രഹസ്യങ്ങള്‍ നവീന്‍ ബാബുവിന് അറിയുമായിരുന്നോവെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ പി. ശശി നിര്‍ബന്ധിക്കുന്നുവെന്ന് നവീന്‍ ബാബു അടുപ്പക്കാരോട് പറഞ്ഞിരുന്നുവെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.നവീന്‍ ബാബുവിന്റെ പോസ്റ്റ്മാര്‍ട്ടം, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുകളില്‍ പൊലീസിന്റെ കള്ളക്കളി നടന്നിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികളില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. നവീന്‍ ബാബുവിന്റെ നടപടികളില്‍ അത് ഉണ്ടായില്ല.പൊലീസ് നടപടികളില്‍ ദുരൂഹതയുണ്ട്. 0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ തൂങ്ങി എന്നാണ് പൊലീസ് പറയുന്നത്. നവീന്‍ ബാബുവിന്റെ ഭാരം കണക്കാക്കിയാല്‍ കയര്‍ പൊട്ടി വീഴേണ്ടതാണെന്നും കയറിന്റെ മാതൃക കാണിച്ചുകൊണ്ട് അന്‍വര്‍ പറഞ്ഞു.ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ആരുടെയൊക്കെയോ താല്പര്യം സംരക്ഷിക്കുംവിധമാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. കേസില്‍ കക്ഷി ചേരുമെന്നും പി. ശശിയുടെ പങ്ക് പരിശോധിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

spot_img

Related articles

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...