ഹമാസ് ഭീകരർക്ക് സഹായധനവും അഭയവുമൊരുക്കുന്നത് ഖത്തറാണെന്ന് നെതന്യാഹു

ഹമാസ് ഭീകരർക്ക് സഹായധനവും അഭയവും ആഡംബര ജീവിതവുമൊരുക്കുന്നത് ഖത്തറാണെന്ന് നെതന്യാഹു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ നടത്തിയ ആക്രമണത്തെ അപലപിച്ച ലോകരാജ്യങ്ങൾ സ്വന്തം പ്രവൃത്തിയോർത്ത് ലജ്ജിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ഹമാസ് ഭീകരർക്ക് സഹായധനവും അഭയവും ആഡംബര ജീവിതവുമൊരുക്കുന്നത് ഖത്തറാണെന്നും നെതന്യാഹു ആരോപിച്ചു. ഭീകരരെ ഒന്നുകിൽ നിങ്ങൾ രാജ്യത്തുനിന്നും പുറത്താക്കണമെന്നും അല്ലെങ്കിൽ നിയമത്തിന് വിട്ടുകൊടുക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. അതിനു തയ്യാറല്ലെങ്കിൽ തങ്ങൾ അതു ചെയ്യുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

2023 ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണം ഇസ്രയേലിനെ സംബന്ധിച്ച് ‘9/11’ നിമിഷമാണെന്ന് നെതന്യാഹു പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ ഇരുണ്ട ദിനമായ 2001 സെപ്റ്റംബർ പതിനൊന്നിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്.

2001സെപ്റ്റംബറിൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ, പെന്റഗൺ തുടങ്ങിയ കെട്ടിടങ്ങൾക്കുമേൽ റാഞ്ചിയ വിമാനങ്ങൾ ഇടിച്ചിറക്കി അൽഖായിദ നടത്തിയ ഭീകരാക്രമണത്തിൽ മൂവായിരത്തോളംപേരാണ് മരിച്ചത്. 9/11-നു മറുപടിയായി അമേരിക്ക എന്തൊക്കെ നടപടികൾ സ്വീകരിച്ചോ അതുതന്നെയാണ് ഇസ്രയേൽ ചെയ്യുന്നതെന്നും നെതന്യാഹു പറഞ്ഞു. അന്ന് ഭീകരസംഘടനയായ അൽഖായിദയ്ക്കെതിരേ അമേരിക്ക നടത്തിയ പോരാട്ടത്തെയും നെതന്യാഹു അനുസ്മരിച്ചു.

Leave a Reply

spot_img

Related articles

വീണ്ടും യുദ്ധഭീഷണിയുമായി ട്രംപ്

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും...

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം .ആമസോൺ ഡേറ്റ സെന്ററിനു നേരെ ആക്രമണം നടത്തിയതായി ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. എന്നാൽ, ആമസോണോ,...

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യു.എസ് വ്യാപാര നിയമത്തിലെ...

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...