2025-2026 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളെത്തി തുടങ്ങി. 2,4,6,8,10 ക്ലാസുകളിലെ പുസ്തകങ്ങൾക്കു സിലബസിൽ മാറ്റമുണ്ട്. പാഠ പുസ്തകങ്ങളിലെ ചില ഭാഗങ്ങൾക്കു മാത്രമാണു മാറ്റമെന്നു ഡിപ്പോ അധികൃതർ പറയുന്നു. കോട്ടയം ജില്ലയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലേക്കു 40,57,48 പുസ്തകങ്ങളാണ് പുതുപ്പള്ളി സെന്റ് ജോർജ് സ്കൂളിലെ പുസ്തക ഡിപ്പോയിലേക്കു ഒന്നാം ഘട്ടത്തിൽ എത്തിയത്.15 ലക്ഷം പുസ്തകങ്ങളാണു ജില്ലയിൽ വിതരണത്തിനു വേണ്ടത്. 11 ലക്ഷത്തോളം പുസ്തകങ്ങൾ മാർച്ചിനു മുൻപെത്തുമെന്നും ഡിപ്പോ അധികൃതർ പറയുന്നു.കേരള ബുക്സ് ആൻഡ് പബ്ലി ക്കേഷൻസ് സൊസൈറ്റിയാണ് ഡിപ്പോയിലേക്കു പുസ്തകം എത്തിക്കുന്നത്. കുടുംബശ്രീയാണ് പുസ്തകം വിതരണത്തിനു തയാറാക്കുന്നത്.