നിസ്സാം ബഷീറിന്റെ സംവിധാനത്തിൽ പുതിയ ചിത്രം

നിസ്സാം ബഷീറിന്റെ സംവിധാനത്തിൽ പുതിയ ചിത്രം : ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

സൂപ്പർ ഹിറ്റ് ചിത്രങ്ങളായ റോഷാക്ക്, കെട്ടിയോളാണ് എന്റെ മാലാഖ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത നിസ്സാം ബഷീർ സർക്കാസ്റ്റിക് കോമഡി ത്രില്ലർ ജോണറിൽ പുതിയ ചിത്രം ഒരുക്കുന്നു. ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് നിസ്സാം ബഷീറിന്റെ പുതിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സമീർ അബ്ദുൽ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.

പ്രേക്ഷക സ്വീകാര്യതയും നിരൂപക പ്രശംസയയും നേടിയ ചിത്രങ്ങൾ സംവിധാനം ചെയ്ത നിസ്സാം ബഷീർ പുതിയ ജോണറിൽ ഒരുക്കുന്ന ഈ ചിത്രവും പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നുറപ്പാണ്. ബോക്സ്‌ ഓഫീസ് വിജയ ചിത്രങ്ങൾ ഒരുക്കിയ നിസ്സാം ബഷീറിനോടൊപ്പം ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും ഒരുമിക്കുമ്പോൾ വ്യത്യസ്തമായ ജോണറിൽ മലയാള സിനിമ ഇതുവരെ കാണാത്ത ഒരു മേക്കിങ് ലെവൽ സംവിധായകനും സംഘവും സമ്മാനിക്കുമെന്നുറപ്പാണ്. ചിത്രത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഓ പ്രതീഷ് ശേഖർ.

Leave a Reply

spot_img

Related articles

‘ഓഫ് റോഡ് “വീഡിയോ ഗാനം പുറത്ത്

അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന "...

കണ്ടം ക്രിക്കറ്റി​ന്റെ കഥയുമായി ”കമ്മ്യൂണിസ്റ്റ് പച്ച” ഫസ്റ്റ് ലുക്ക് പോസ്റ്റർ

കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത "കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ " എന്ന ചിത്രത്തിന്റെ ഫസ്റ്റ്...

ആഷിഖ് അബുവിന്റെ “റൈഫിൾ ക്ലബ് “ട്രെയിലർ പുറത്ത്

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്,ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബുഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന റൈഫിൾ ക്ലബ് എന്ന ചിത്രത്തിന്റെ...

“റേച്ചൽ “ജനുവരി 10ന്

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന " റേച്ചൽ" ജനുവരി പത്തിന് ഡ്രീം ബിഗ് ഫിലിംസ്...