ജൂൺ ഒന്നുമുതൽ പുതിയ നിയമം വരുകയാണ്. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ പിഴ 25000. അതോടൊപ്പം, രക്ഷിതാക്കളും കുടുങ്ങും. വിശദമായി അറിഞ്ഞാലോ?
പുതിയ നിയമം അനുസരിച്ച്, രാജ്യത്ത് പ്രായപൂർത്തിയാകാത്ത (18 വയസ്സിന് താഴെയുള്ള) യാളുടെ ഡ്രൈവിംഗ് പിടിക്കപ്പെട്ടാൽ, രക്ഷിതാവിനോ കുടുംബാംഗങ്ങൾക്കോ 25,000 രൂപ വരെ പിഴ ചുമത്തും.
കൂടാതെ, വാഹന ഉടമയുടെ രജിസ്ട്രേഷനും റദ്ദാക്കപ്പെടും. പ്രായപൂർത്തിയാകാത്തയാൾക്ക് 25 വയസ്സ് തികയുന്നത് വരെ പിന്നെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനും അർഹതയുണ്ടാകില്ല.
ഇതിനൊപ്പം രക്ഷിതാക്കൾക്കെതിരായ നടപടിയും ഉൾപ്പെടുന്നു. ഒരുപക്ഷേ രക്ഷിതാവിന് ജയിൽ ശിക്ഷ ലഭിച്ചേക്കാം. അല്ലെങ്കിൽ സാഹചര്യം അനുസരിച്ച് ചലാനും ജയിലും ചുമത്താം.
അപകടങ്ങൾ തുടർ കഥ ആകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്.