മേയ് ഒന്ന് മുതൽ പണം പിൻവലിക്കുന്നതിന് പുതിയ നിരക്ക്

മേയ് ഒന്ന് മുതൽ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നൽകേണ്ട നിരക്കുകളിൽ മാറ്റം. റിസർവ് ബാങ്കാണ് എടിഎം ഇടപാടുകളിൽ നിരക്ക് വർധന പ്രഖ്യാപിച്ചത്. പണം പിൻവലിക്കാനുള്ള സൗജന്യ ഇടപാടുകൾക്ക് പുറമെയുള്ള ഓരോ ട്രാൻസാക്ഷനും നിലവിൽ 21 രൂപയാണ് നൽകുന്നത്. എന്നാൽ ഒന്നാം തീയതി മുതൽ അത് 23 രൂപയാകും. അക്കൗണ്ടുള്ള ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് മൂന്ന് തവണയും (മെട്രോ അല്ലാത്ത നഗരങ്ങളിൽ ഇത് അഞ്ച് തവണയും) പണം സൗജന്യമായി പിൻവലിക്കാം.എടിഎം കൗണ്ടറുകളുടെ നടത്തിപ്പിനും സെക്യൂരിറ്റി സംവിധാനങ്ങൾ നടപ്പാക്കുന്നതിനും വലിയ ചിലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അഭ്യർഥന മാനിച്ചാണ് ആർബിഐ നിരക്ക് വർധനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

Leave a Reply

spot_img

Related articles

പദ്ധതിയുടെ തുക വകമാറ്റിയതില്‍ ധനവകുപ്പിനോട് വിശദീകരണം തേടി ലോക ബാങ്ക്

പദ്ധതിയുടെ തുക വകമാറ്റിയതില്‍ ധനവകുപ്പിനോട് വിശദീകരണം തേടി ലോക ബാങ്ക്. ഏപ്രിൽ 27 നാണ് ഇ മെയിൽ സന്ദേശം അയച്ചത്. പണം കിട്ടാത്തതിന്‍റെ കാരണം...

പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി

പഹല്‍ഗാം ആക്രമണത്തിനു പിന്നില്‍ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഇന്നലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ ചൈനീസ്...

സിന്ധു നദീജലകരാർ മരവിപ്പിച്ചത് അറിയിച്ച് പാകിസ്ഥാന് നയതന്ത്ര കുറിപ്പ് നൽകി ഇന്ത്യ

സിന്ധു നദീജലകരാർ മരവിപ്പിച്ചത് അറിയിച്ച് പാകിസ്ഥാന് നയതന്ത്ര കുറിപ്പ് നൽകി ഇന്ത്യ. ലോകബാങ്ക് ഇടപെട്ടുള്ള തർക്കപരിഹാര ചർച്ചകളിൽ നിന്നും ഇന്ത്യ പിൻമാറിയേക്കും.ഇത് സംബന്ധിച്ച് വിദേശകാര്യ...

പഹല്‍ഗാം ഭീകരാക്രമണം: പാകിസ്താന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്റലിജന്‍സ്

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സംബന്ധിച്ച് ഇന്റലിജന്‍സിന് നിര്‍ണായക വിവരം ലഭിച്ചതായി ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു.ഇതിനെ സാധൂകരിക്കുന്ന ദൃക്‌സാക്ഷികളില്‍ നിന്നുള്ള മൊഴികളും...