നിപ; സര്‍ക്കാര്‍ ആരോഗ്യവകുപ്പിന് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പിണറായി വിജയൻ

നിപ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആരോഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.നിപയെ സര്‍ക്കാര്‍ വേണ്ട ഗൗരവത്തോടെ കാണുന്നില്ലെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു. ആരോഗ്യമന്ത്രിയുടെ ജാഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ല.ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം പ്ലീഡറായി നിയമിച്ച സംഭവത്തിലും പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചു. ദേവസ്വം പ്ലീഡര്‍ നിയമനം വിചിത്രമാണ്. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും പിണറായി വിജയന്‍ ചോദിച്ചു. നിയമനം കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Leave a Reply

spot_img

Related articles

പ്രിയദർശിനി പദ്ധതിയെ തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസുകളെ സഹായിക്കാൻ നടപടി പ്രഖ്യാപിച്ച് ബജറ്റ്

പ്രിയദർശിനി പദ്ധതിയെ തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ സഹായിക്കാൻ നടപടി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്.പ്രൈവറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകൾക്ക് ത്രൈമാസ...

കോട്ടയത്തെ ആകാശ പാത യാഥാർത്ഥ്യമാക്കും; റബ്ബറിൻ്റെ താങ്ങുവില 250 ആക്കി

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 'പുതുയുഗ കേരളം' ലക്ഷ്യമിട്ടുള്ള ബജറ്റിൽ, കോട്ടയം ജില്ലക്ക് നേരിട്ടുള്ള വലിയ പദ്ധതി പ്രഖ്യാപനങ്ങളില്ല.കഴിഞ്ഞ 10 വർഷമായി വിമർശനങ്ങൾക്ക് വിധേയമായി റൗണ്ടാന...

മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിലെ പ്രസക്ത ഭാഗങ്ങൾ

2026 ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടര്‍ന്ന് ഈ സര്‍ക്കാര്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ...

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം.എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും....