വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ സുല്‍ത്താന്‍ ബത്തേരി എം.എല്‍ എ ഐ സി ബാലകൃഷ്ണനെതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനും കേസില്‍ പ്രതിയാണ്. ഗോപിനാഥ് എന്ന കോണ്‍ഗ്രസ് നേതാവും പ്രതിയാണ്. ഇതോടെ എന്‍എം വിജയന്റെ ആത്മഹത്യാക്കേസിന് പുതിയ മാനം നല്‍കുകയാണ്. അതിവേഗ നീക്കങ്ങളിലൂടെ എംഎല്‍എയെ അടക്കം അറസ്റ്റു ചെയ്യാനാണ് പോലീസ് നീക്കം.
സഹകരണ ബാങ്കിലെ അഴിമതിയില്‍ വിജിലന്‍സ് കേസും എടുക്കും. വിജയന്റെ ബന്ധുക്കളുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവിന്റെ ആത്മഹത്യകുറിപ്പ് പുറത്ത് വന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അതിവേഗ നീക്കം. കണ്ണൂര്‍ എ ഡി എം ആയിരുന്ന സീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സി പി എം നേതാവ് പി പി ദിവ്യക്കെതിരെ ആത്മഹത്യ പ്രേര്‍ണ കുറ്റം ചുമത്തി കേസെടുത്തിരുന്നു അതേ സാഹചര്യം വിജയന്റെ ആത്മഹത്യയിലും നിലനില്‍ക്കുന്നുവെന്നാണ് നിയമ വൃത്തങ്ങള്‍ പറയുന്നത്.