കോട്ടയം നഗരസഭയിൽ ചെയർപേഴ്‌സണെതിരായ അവിശ്വാസം പരാജയപ്പെട്ടു

കോട്ടയം നഗരസഭയിൽ ചെയർപേഴ്‌സണെതിരായ അവിശ്വാസം പരാജയപ്പെട്ടു.

ക്വാറം തികയാത്തതിനെ തുടർന്ന് ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരായ അവിശ്വാസം ചർച്ചയ്ക്കെടുത്തില്ല.

ബി ജെ പി – യു ഡി എഫ് അംഗങ്ങൾ വിട്ടുനിന്നതോടെയാണ് അവിശ്വാസം ചർച്ചക്ക് എടുക്കാൻ കഴിയാതിരുന്നത്.

എൽ ഡി എഫിലെ 22 അംഗങ്ങൾ മാത്രമാണ് രാവിലെ 9 മണിക്ക് അവിശ്വാസം ചർച്ച ചെയ്യുന്ന വേളയിൽ ഹാജരായിരുന്നത്.

അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത് 27 അംഗങ്ങളുടെ പിന്തുണയായിരുന്നു.

നഗരസഭയിലെ മൂന്ന് കോടി രൂപയുടെ പെൻഷൻ തട്ടിപ്പ് വിവാദങ്ങൾക്കിടെയാണ് എൽ ഡി എഫ് അവിശ്വാസം കൊണ്ടുവന്നത്.

ഇന്ന് ഉച്ച കഴിഞ്ഞ് വൈസ് ചെയർമാൻ ബി. ഗോപകുമാറിനെതിരായ അവിശ്വാസവും ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...

പാലാ നഗരസഭ : പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ

പാലാ നഗരസഭ ചെയർപേഴ്സണ് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷമായ എൽ.ഡി.എഫ്. പാലായുടെ പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ...