സംസ്ഥാനത്ത് നിറഞ്ഞ പിന്തുണയോടെ നോട്ട

തിരുവനന്തപുരം: സംസ്ഥാനത്ത് നിറഞ്ഞ പിന്തുണയോടെ നോട്ട
സാന്നിധ്യമറിയിക്കുന്നു.

കേരളത്തിൽ നോട്ടയ്ക്ക് (നൺ ഒഫ് ദ എബൗ) കിട്ടിയത് 15.5 ലക്ഷം വോട്ടുകൾ.

ആറ്റിങ്ങലിലും (9,580) മാവേലിക്കരയിലും (9,575) വിജയിച്ച സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷത്തേക്കാൾ വോട്ട് നോട്ട സ്വന്തമാക്കി.

ഇടതുമുന്നണി വിജയിച്ച ആലത്തൂരിൽ 11,918, കേരളാ കോൺഗ്രസ് വിജയിച്ച കോട്ടയത്ത് 11,852 എന്നിങ്ങനെയും നോട്ടയ്ക്ക് വോട്ട് ലഭിച്ചു.

മറ്റ് മണ്ഡലങ്ങളിൽ ഇങ്ങനെ:കാസർകോട് 5,536, കണ്ണൂർ 8,426, വടകര 2,849, വയനാട് 6,992, കോഴിക്കോട് 6,233, പാലക്കാട് 8,720, ചാലക്കുടി 8,056, എറണാകുളം 7,758, ഇടുക്കി 9,519, ആലപ്പുഴ 7,252, മാവേലിക്കര 9,575, പത്തനംതിട്ട 8,006, തിരുവനന്തപുരം 6,684, മലപ്പുറം 6,650, പൊന്നാനി 6,382, കൊല്ലം 6,405, തൃശൂർ 6,072.മദ്ധ്യപ്രദേശിലെ ഇൻഡോറിലും രണ്ടാം സ്ഥാനം സ്വന്തമാക്കി നോട്ട.

ആകെ 14 സ്ഥാനാർത്ഥികളാണ് ഇൻഡോറിൽ മത്സരിച്ചത്.

മൂന്നാം സ്ഥാനത്തെത്തിയ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ സഞ്ജയ്ക്ക് 51659 വോട്ടുകളാണ് മാത്രമാണ് ലഭിച്ചത്.2,18,674 വോട്ടുകളാണ് നോട്ടയ്ക്ക് വീണത്.

12,26,751 വോട്ടുമായി ബി.ജെ.പിയുടെ സിറ്റിംഗ് എം.പി ശങ്കർ ലാൽവനി ഒന്നാം സ്ഥാനം നേടി. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയ് കാന്തി ബം പത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു.

ഇതോടെ നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്ന കോൺഗ്രസ് ആഹ്വാനം ജനങ്ങളും അണികളും ഏറ്റെടുത്തു.

Leave a Reply

spot_img

Related articles

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി.സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും...