ഒമർ അബ്‌ദുള്ളയും മെഹബൂബ മുഫ്തിയും ജമ്മു കാശ്മീരിൽ തോറ്റു

ശ്രീ​ന​ഗ​ർ​:​ ​ ഒമർ അബ്‌ദുള്ളയും മെഹബൂബ മുഫ്തിയും ജമ്മു കാശ്മീരിൽ തോറ്റു.

പ്ര​ത്യേ​ക​ ​പ​ദ​വി​ ​റ​ദ്ദാ​ക്കി​യ​ ​ശേ​ഷം​ ​ജ​മ്മു​ ​കാ​ശ്‌​മീ​രി​ൽ​ ​ന​ട​ന്ന​ ​ആ​ദ്യ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലാണ് ഈ​ ​പ​രാ​ജ​യം.​

​ജ​മ്മു​കാ​ശ്മീ​രി​ന്റെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ച​രി​ത്ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​അ​ട്ടി​മ​റി​ക​ളാ​ണി​ത്.

നാ​ഷ​ണ​ൽ​ ​കോ​ൺ​ഫ​റ​ൻ​സ് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഒ​മ​ർ​ ​അ​ബ്ദു​ള്ള​യെ​ ​ബാ​രാ​മു​ള്ള​ ​മ​ണ്ഡ​ല​ത്തി​ൽ​ ​തോ​ൽ​പ്പി​ച്ച​ത് ​ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​തീ​ഹാ​ർ​ ​ജ​യി​ലി​ൽ​ ​കി​ട​ക്കു​ന്ന​ ​ഷെ​യ്ഖ് ​അ​ബ്ദു​ൽ​ ​റ​ഷീ​ദ് ​ആ​ണ്.​ ​

മൂ​ന്ന് ​ല​ക്ഷ​ത്തി​ലേ​റെ​ ​ഭൂ​രി​പ​ക്ഷ​മു​ണ്ട്.​ ​

എ​ൻ​ജി​നീ​യ​ർ​ ​റ​ഷീ​ദ് ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ഇ​യാ​ൾ​ ​ഭീ​ക​ര​ർ​ക്ക് ​ഫ​ണ്ട് ​ന​ൽ​കി​യ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​യു.​എ.​പി.​എ​ ​കേ​സി​ൽ​ ​അ​ഞ്ചു​വ​ർ​ഷ​മാ​യി​ ​തി​ഹാ​ർ​ ​ജ​യി​ലി​ലാ​ണ്.​ ​

അ​വാ​മി​ ​ഇ​ത്തി​ഹാ​ദ് ​പാ​ർ​ട്ടി​യു​ടെ​ ​ത​ല​വ​നാ​യ​ ​റ​ഷീ​ദ് ​സ്വ​ത​ന്ത്ര​നാ​യാ​ണ് ​മ​ത്സ​രി​ച്ച​ത്.​

അം​ഗീ​ക​രി​ക്കേ​ണ്ട​ ​സ​മ​യ​മാ​ണി​തെ​ന്നും​ ​റ​ഷീ​ദി​ന് ​അ​ഭി​ന​ന്ദ​ന​ങ്ങ​ളെ​ന്നും​ ​ഒ​മ​ർ​ ​അ​ബ്ദു​ള്ള​ ​പ്ര​തി​ക​രി​ച്ചു.

അ​ന​ന്ത്നാ​ഗ് ​-​ ​ര​ജൗ​റി​ ​മ​ണ്ഡ​ല​ത്തി​ൽ​ ​മ​ത്സ​രി​ച്ച​ ​പി.​ഡി.​പി​ ​സ്ഥാ​നാ​ർ​ത്ഥി​ ​മെ​ഹ​ബൂ​ബ​ ​മു​ഫ്‌​ത്തി​യെ​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഫ​റ​ൻ​സി​ന്റെ​ ​മി​യാ​ൻ​ ​അ​ൽ​ത്താ​ഫ് ​ര​ണ്ട് ​ല​ക്ഷ​ത്തി​ൽ​പ്പ​രം​ ​വോ​ട്ടു​ക​ൾ​ക്കാ​ണ് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ജ​ന​ങ്ങ​ളു​ടെ​ ​വി​ധി​ ​മാ​നി​ക്കു​ന്നെ​ന്നും​ ​പി.​ഡി.​പി​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​നേ​താ​ക്ക​ളും​ ​ന​ന്ദി​ ​പ​റ​യു​ന്നെ​ന്നും​ ​മു​ഫ്‌​ത്തി​ ​അ​റി​യി​ച്ചു.

ജ​മ്മു​കാ​ശ്മീ​രി​ലെ​ ​ശ്രീ​ന​ഗ​റി​ൽ​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഫ​റ​ൻ​സി​ന്റെ​ ​ആ​ഗാ​ ​സ​യീ​ദ് ​റൂ​ഹു​ള്ള​ ​മെ​ഹ്ദി​ ​ലീ​ഡ് ​ചെ​യ്യു​ന്നു.​ ​

ബി.​ ​ജെ.​ ​പി​യു​ടെ​ ​സി​റ്റിം​ഗ് ​എം.​ ​പി​മാ​രാ​യ​ ​ജു​ഗ​ൽ​ ​കി​ഷോ​ർ​ ​ശ​ർ​മ്മ​യും​ ​ജി​തേ​ന്ദ്ര​ ​സിം​ഗും​ ​ ​ ​ജ​മ്മു,​ ​ഉ​ധം​പൂ​ർ​ ​സീ​റ്റു​ക​ളി​ൽ​ ​ലീ​ഡ് ​നേ​ടി.​

വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​പു​ത്ര​ന്മാ​ർ​ ​അ​ബ്രാ​ർ​ ​റ​ഷീ​ദും​ ​അ​സ്രാ​ർ​ ​റ​ഷീ​ദു​മാ​ണ് ​പ്ര​ചാ​ര​ണ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.​

2008​ലും​ 2014​ലും​ ​ലാം​ഗ​തേ​ ​സീ​റ്റി​ൽ​ ​നി​ന്ന് ​നി​യ​മ​സ​ഭ​യി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​

2019​ലെ​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പ​രാ​ജ​യ​പ്പെ​ട്ടു.

Leave a Reply

spot_img

Related articles

ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് നല്‍കും

പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക്...

തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. തമിഴ്നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റഘട്ടമായി...

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഡിഎംകെ സഖ്യവും എൻഡിഎയും...

പി.വി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു, മെയ് -15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടി പ്രഖ്യാപിക്കും

പി വി അൻവർ തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു.കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തൃണമൂൽ കോൺഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ കേരള സ്ഥാനം രാജിവച്ചെന്ന് അൻവർ...