പേശീഘടന മനസ്സിലാക്കി കായികയിനം തിരഞ്ഞെടുക്കാൻ മാർഗ്ഗവുമായി എൻ എസ് എസ് എഞ്ചിനീയറിങ് കോളേജ്

പേശീഘടന മനസ്സിലാക്കി കായികതാരങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കായിക ഇനം തെരഞ്ഞെടുക്കുന്നതിനായുള്ള പേശീഘടനാ പഠനത്തിനായുള്ള ചെലവു കുറഞ്ഞതും വേഗത്തിൽ ചെയ്യാവുന്നതുമായ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചതിന് പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിങ് കോളേജിലെ ഗവേഷകർക്ക് പുതുവർഷത്തിൽ പേറ്റന്റ്.

കോളേജിലെ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്ട്രോൾ എഞ്ചിനീയറിംഗ് വകുപ്പ് പ്രൊഫസർ ജി വേണുഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിന് ഐ ഐ ടി മദ്രാസിലെ പ്രൊഫസർ എസ് രാമകൃഷ്ണന്റെ പിന്തുണ നൽകി. ഇവർ രണ്ടുപേർക്കും പുറമെ ഗവേഷണ വിദ്യാർത്ഥികളായ രമ്യആർ നായർ, ദിവ്യ ശശിധരൻ എന്നിവരാണ് ഗവേഷണ സംഘത്തിലുള്ളത്.

ശരീരത്തിൽ മുറിവുണ്ടാക്കി ശേഖരിക്കുന്ന പേശീഭാഗം ബയോപ്സിക്കയച്ച്, പേശീഘടന മനസിലാക്കുന്ന രീതിയാണ് നിലവിൽ അവലംബിക്കുന്ന മാർഗ്ഗം. ചെലവേറിയതും അതേസമയം കാലതാമസമെടുക്കുന്നതുമാണ് ഈ രീതി. അതുകൊണ്ടുതന്നെ അത്തരം ശാസ്ത്രീയ രീതികൾ പൊതുവെ ആരും സ്വീകരിക്കാറില്ല. ഇതിൽ നിന്നും വളരെ വ്യത്യസ്തമായി തൊലിപുറത്ത്നിന്ന് ലഭിക്കുന്ന ഇലക്ട്രിക്ക് സിഗ്നലുകളുടെ വ്യതിയാനങ്ങളുടെ അടിസ്ഥാനത്തിൽ പേശീഘടന മനസിലാക്കാൻ സാധിക്കുന്നതാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്ന സാങ്കേതിക വിദ്യ. ചെലവ് കുറഞ്ഞ ഈ രീതിയിൽ അതിവേഗം ഫലമറിയാനും സാധിക്കും.

കായികമത്സരാർത്ഥികളെ അന്തർദേശീയ മത്സരങ്ങൾക്ക് യോഗ്യരാക്കി മാറ്റാൻ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. പേശീസംബന്ധമായ വൈദ്യപഠനങ്ങൾക്കും ചികിത്സകൾക്കും സഹായകരമാകുന്ന വിവരങ്ങൾ ലഭ്യമാക്കാനും ഈ നൂതന മാർഗ്ഗത്തിനാവും. കായികതാരങ്ങളുടെ കരിയറിൻ്റെ തുടക്കത്തിൽ തന്നെ മസിൽ ഫൈബർ ടൈപ്പോളജി വിലയിരുത്തി കഴിവുകൾ തിരിച്ചറിയുന്നതിനും പരിശീലനരീതി വികസിപ്പിക്കുന്നതിനും ഈ സാങ്കേതികവിദ്യ കായിക പരിശീലകരെ സഹായിക്കും,” പ്രൊഫ. വേണുഗോപാൽ പറഞ്ഞു.

സ്പോർട്സ് സയൻസ്, ഫിസിയോതെറാപ്പി, കായിക പരിശീലന രീതികൾ എന്നീ മേഖലകളിൽ വലിയ വിപ്ലവം സൃഷ്ടിക്കാൻ ഈ സാങ്കേതിക വിദ്യക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഡി രോഗങ്ങളെത്തുടർന്നുണ്ടാകുന്ന മസിൽ ഫൈബർ വ്യത്യാസങ്ങൾ തിരിച്ചറിയുന്നതിന് ക്ലിനിക്കൽ ശാസ്ത്രങ്ങളിൽ ഈ സാങ്കേതികവിദ്യ സ്വീകരിക്കപ്പെടാൻ സാധ്യതയുണ്ട്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...