ഗീവർഗീസ് മാർ കൂറീലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി സുകുമാരൻ നായർ

ഗീവർഗീസ് മാർ കൂറീലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ

ആവശ്യമില്ലാതെ കാൽ പിടിക്കാൻ പോയാതുകൊണ്ടാണ് ഇതൊക്കെ കേൾക്കേണ്ടി വന്നത്.

മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആൾ ആയിരുന്നല്ലോ മാർ കൂറീലോസ്. അപ്പോൾ ഇതൊക്കെ കേൾക്കുമെന്നും ജി. സുകുമാരൻ നായർ ചോദ്യത്തിന് മറുപടിയായി മാധ്യമങ്ങളോട് പ്രതികരിച്ചു.

രണ്ട് കേന്ദ്ര മന്ത്രിമാരെ കേരളത്തിന് ലഭിച്ചതിൽ സന്തോഷം.

ജനാധിപത്യം വിജയിക്കണം. അതിനു ശക്തമായ പ്രതിപക്ഷം വേണം. അതില്ലാതെ പോയതിന്റെ ഗതികേട് കേന്ദ്രത്തിലായാലും, കേരളത്തിലായാലും നമ്മുടെ രാജ്യത്തെ ജനങ്ങൾ അനുഭവിച്ചു.

ഇപ്പോൾ ശക്തമായ പ്രതിപക്ഷം കേന്ദ്രത്തിൽ ഉണ്ടായപ്പോൾ ടോൺ മാറിയില്ലേ എന്നും അദ്ദേഹം ചോദിച്ചു..

അതുപോലെ കേരളത്തിലെ ജനങ്ങൾക്കും അപ്രീതിയുണ്ട്. ഇനിയുള്ള കാലമെങ്കിലും സംസ്ഥാനത്തെയും പ്രതിപക്ഷത്തെ ഉൾക്കൊണ്ട് പ്രതിപക്ഷ ബഹുമാനത്തോടെയും, സഹകരണത്തോടെയും ഭരണം നടത്തിയില്ലെങ്കിൽ കേന്ദ്രത്തിന്റെ അവസ്ഥ തന്നെയായിരിക്കും ഇവിടെ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനം എൻ എസ് എസിന് അംഗീകാരമാണെന്ന് പറയുന്നില്ല. സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനത്തിനായി എൻ എസ് എസ് മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...