ഇന്ത്യയില്‍ തൊഴില്‍ രഹിതരുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നു

ഇന്ത്യയില്‍ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുടെ എണ്ണം ഇരട്ടിയായി.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ എണ്ണം 22 വര്‍ഷത്തിനിടെ ഇരട്ടിയായി ഉയര്‍ന്നെന്ന് കണക്ക്.

സെക്കന്‍ഡറി വിദ്യാഭ്യാസമോ ഉന്നത വിദ്യാഭ്യാസമോ നേടിയവരിലെ തൊഴിലില്ലായ്മ നിരക്ക് 2000 ത്തില്‍ 35.2 % ആയിരുന്നത് 2022 ല്‍ 65.7 % ആയാണ് ഉയര്‍ന്നത്.

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് എവര്‍ ചേര്‍ന്ന് പുറത്തുവിട്ട ഇന്ത്യ അണ്‍എംപ്ലോയ്‌മെന്റ് റിപ്പോര്‍ട്ട് 2024 ലാണ് ഈ കാര്യം പറയുന്നത്.

രാജ്യത്ത് തൊഴിലില്ലാത്തവരില്‍ 83 ശതമാനവും യുവാക്കളാണെന്ന് റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു.

ബിരുദ പഠനം പൂര്‍ത്തിയാക്കിയവരില്‍ മൂന്നിലൊന്ന് ആളുകള്‍ക്ക് മാത്രമേ യോഗ്യതക്കനുസരിച്ച് തൊഴില്‍ ലഭിക്കുന്നുള്ളൂ.

നഗരമേഖലയില്‍ 17.2 ശതമാനം യുവാക്കള്‍ തൊഴിലില്ലാതെ നട്ടം തിരിയുമ്പോള്‍ ഗ്രാമങ്ങളില്‍ 10.6 ശതമാനം പേരും തൊഴില്‍ തേടി അലയുകയാണ്.

നഗരങ്ങളിലെ സ്ത്രീകളില്‍ തൊഴിലില്ലായ്മ 21.6 ശതമാനമാണ്.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...