സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവച്ച് മുൻ കായിക താരമായിരുന്ന സിസ്റ്റർ സബീന. 55 വയസിനു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് സിസ്റ്റർ സബീന മത്സരിച്ചത്.കന്യാസ്ത്രീ വേഷത്തില്‍ ചാടിയോടിയത് കാണികളെയും ആവേശത്തിലാക്കി.
മാനന്തവാടി ദ്വാരക എയുപി സ്കൂളിലെ കായികാധ്യാപികയായ സിസ്റ്റർ സബീന ഒൻപതാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ ഹർഡില്‍സില്‍ ദേശീയ മത്സരത്തില്‍ പങ്കെടുത്തിരുന്നു. കോളജ് പഠനകാലത്ത് ഇന്റർവാഴ്സിറ്റി മത്സരങ്ങളിലടക്കം മിന്നുന്ന പ്രകടനം കാഴ്ചവച്ചു. പിന്നീട് കായികാധ്യാപികയായ ശേഷം മത്സരങ്ങളിലൊന്നും അധികം പങ്കെടുത്തില്ല. അങ്ങനെയിരിക്കെയാണ് ഇത്തരമൊരു അവസരം വന്നതും ഒരു കൈ നോക്കാൻ ഇറങ്ങിയതും. അതിലൂടെ പൊന്നണിയുകയും ചെയ്തു.
അടുത്ത മാർച്ച് മാസം കായികാധ്യാപികയുടെ ജോലിയില്‍ നിന്നും വിരമിക്കാനിരിക്കുകയാണ് സിസ്റ്റർ. വിരമിക്കുന്നതിനു മുൻപ് മത്സരത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹത്തിലാണ് സിസ്റ്റർ സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിലെത്തിയത്

