ചര്‍മ്മത്തിനു കൂടുതല്‍ മൃദുത്വവും തിളക്കവും ലഭിക്കാന്‍ ഏറ്റവും യോജിച്ച എണ്ണ എള്ളെണ്ണയാണ്.
ശരീരത്തില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂര്‍ ഇരുന്നശേഷം കുളിക്കുക.
ചെറുചൂടുവെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്.
എന്നാല്‍ ചൂടുള്ള കാലമായതിനാല്‍ രോഗികളും പ്രായാധിക്യമുള്ളവരും കുഞ്ഞു കുട്ടികളും ഒഴികെയുള്ളവര്‍ പച്ചവെള്ളത്തില്‍ കുളിച്ചാല്‍ കൂടുതല്‍ ഉണര്‍വും ഉന്മേഷവും കിട്ടാനിടയാകും.
അധികം ചൂടുള്ള വെള്ളത്തില്‍ കുളിക്കരുത്.
അതു ശരീരത്തിന്‍റെ സ്വാഭാവികമായ എണ്ണമയത്തെ നഷ്ടപ്പെടുത്തും.
എണ്ണ ഉപയോഗിച്ചശേഷം സോപ്പിട്ട് എണ്ണമയം കളിയുന്നതാണ് നമ്മുടെ രീതി.
ചര്‍മ്മം കൂടുതല്‍ വരണ്ടുപോകാന്‍ അതു കാരണമാകുന്നു.
സോപ്പിനു പകരം കടലമാവ്, പയറുപാടി എന്നിവ ഉപയോഗിക്കുന്നതാണ് ഉചിതം.
കുളി കഴിഞ്ഞാലുടന്‍തന്നെ മോയ്ചറൈസറോ ക്രീമോ പുരട്ടുക.
ആഴ്ചയില്‍ ഒരിക്കല്‍ എണ്ണ ചെറുതായി ചൂടാക്കി തലയിലും ദേഹത്തും മസാജ്ചെയ്യുക.
അരമണിക്കൂര്‍ ഇരിക്കുക.
അതിനുശേഷം കടലമാവോ പയറുപൊടിയോ തേച്ചു കുളിക്കുക.
ശരീരത്തിനു മിനുസവും അഴകും വര്‍ധിക്കും.