ആലുവയിൽ കടന്നൽ കുത്തേറ്റ് വൃദ്ധൻ മരിച്ചു.കീഴ്മാട് നാലാം വാർഡിൽ കുറുന്തല കിഴക്കേതിൽ വീട്ടിൽ ശിവദാസൻ(70) ആണ് മരിച്ചത്.ഇന്ന് രാവിലെ സമീപത്തുള്ള വയലിൽ പശുവിനെ കെട്ടാൻ പോയപ്പോഴാണ് കടന്നൽ കുത്തേറ്റത്. തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇദ്ദേഹത്തിന്റെ മകൻ പ്രഭാതിനും കടന്നൽ കുത്തേറ്റു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

