സംസ്ഥാന കരകൗശല അവാര്‍ഡിന് അപേക്ഷിക്കാം

കേരളത്തിലെ കരകൗശല വിദഗ്ധരെ ആദരിക്കുന്നതിന് നല്‍കുന്ന സംസ്ഥാന കരകൗശല അവാര്‍ഡ്-2024ന് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള കരകൗശല വിദഗ്ധരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ദാരു ശില്പങ്ങള്‍, പ്രകൃതിദത്ത നാരുകളില്‍ തീര്‍ത്ത ശില്പങ്ങള്‍, ചരട്, നാട, കസവ് എന്നിവ ഉപയോഗിച്ചുള്ള ചിത്രത്തുന്നല്‍, ലോഹ ശില്പങ്ങള്‍, ചിരട്ട ശില്പങ്ങള്‍, വിവിധ വസ്തുക്കളില്‍ നിര്‍മ്മിച്ച കലാരൂപങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ പരിഗണിക്കുന്നത്.ഓരോ വിഭാ​ഗത്തിലും ഓരോ സംസ്ഥാന അവാർഡ് ജേതാവിനെയും സംസ്ഥാന മെറിറ്റ് സർട്ടിഫിക്കറ്റ് ജേതാവിനെയും തെരഞ്ഞെടുക്കും. സംസ്ഥാന അവാർഡ് ജേതാവിന് 50,000 രൂപയും ശില്പവും അം​ഗ വസ്ത്രവും ലഭിക്കും. സംസ്ഥാന മെറിറ്റ് സര്‍ട്ടിഫിക്കറ്റ് ജേതാവിന് 25,000 രൂപ സമ്മാനത്തുക നല്‍കും. അപേക്ഷാ ഫോം താലൂക്ക് വ്യവസായ ഓഫീസുകളില്‍ നിന്നും ലഭിക്കും. അവസാന തീയതി നവംബര്‍ 14.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...