ഓണം വാരാഘോഷത്തിന് ഇന്ന് തിരി തെളിയും: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(03.09.25) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, ശിവൻകുട്ടി, ജി ആർ അനിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർ പങ്കെടുക്കും. തമിഴ് ചലച്ചിത്രതാരം ജയം രവി, നടനും സംവിധായകനുമായ ബേസിൽ ജോസഫ് എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് കൈരളി ചാനലിന്റെ ചിങ്ങനിലാവ് അരങ്ങേറും.

സെപ്തംബർ മൂന്ന് മുതൽ ഒമ്പത് വരെയാണ് ഓണാഘോഷം നടക്കുന്നത്. പ്രധാന വേദിയായ കനകക്കുന്നിന് പുറമേ സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീൻഫീൽഡ്, ശംഖുമുഖം, ഭാരത് ഭവൻ, ഗാന്ധിപാർക്ക്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി നഗരത്തിലും പുറത്തുമായി തലസ്ഥാനത്തെ 33 വേദികളിലാണ് ഇത്തവണത്തെ ഓണാഘോഷം. പ്രമുഖർ ഉൾപ്പെടെ ആയിരത്തിലധികം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. പ്രശസ്ത കലാകാരന്മായ ചിന്മയി ശ്രീപദ, സിത്താര കൃഷ്ണകുമാർ, വിനീത് ശ്രീനിവാസൻ, മനോ, വിധുപ്രതാപ്, സുരാജ് വെഞ്ഞാറമൂട്, രമ്യാ നമ്പീശൻ, പുഷ്പവതി, നജീം അർഷാദ്, അഞ്ജു ജോസഫ്, അപർണാ രാജീവ്, മൃദുല വാര്യർ, ബിജു നാരായൺ തുടങ്ങി വമ്പൻ താരനിരയാണ് ഇത്തവണത്തെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ അണിനിരക്കുന്നത്. ഗാനമേള, നൃത്തനൃത്യങ്ങൾ, നാടൻകലകൾ, വാദ്യമേളകൾ, ശാസ്ത്രീയ സംഗീതം, കഥാപ്രസംഗം, നാടകം, കവിയരങ്ങ്, കഥയരങ്ങ്, യോഗ, കളരിപ്പയറ്റ്, കഥകളി, മെഗാഷോ തുടങ്ങി നിരവധി കലാപരിപാടികളും ഏഴ് ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അരങ്ങേറും.

വാരാഘോഷത്തിന്റെ ഭാഗമായി നഗരത്തിലുടനീളം ദീപാലങ്കാരമുണ്ടായിരിക്കും. വാരാഘോഷത്തിന്റെ ഭാഗമായി ട്രേഡ് ഫെയറുകളും ഭക്ഷ്യമേളയും വിവിധ മത്സരങ്ങളും അണിയിച്ചൊരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് രാത്രി 12 മണി വരെ ദീപാലങ്കാരം കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇത്തവണത്തെ ആഘോഷങ്ങൾ. സെപ്തംബർ ഒമ്പതിന് വൈകിട്ട് ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് സമാപനമാകും. 150ൽ പരം ഫ്ലോട്ടുകൾ ഘോഷയാത്രയിൽ അണിനിരക്കും.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....