പാലക്കാട് മണ്ണാര്‍ക്കാട് കിണറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. കച്ചേരിപ്പറമ്പ് നെട്ടൻ കണ്ടൻ മുഹമ്മദ് ഫാസിലിന്റെയും മുഫീതയുടെയും മകൻ ഏദൻ ആണ് മരിച്ചത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം.ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വൈകിട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒന്നര വയസുള്ള ഏദൻ. ഇതിനിടെയാണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. അടുക്കളയോട് ചേര്‍ന്നുള്ള ചെറിയ ആള്‍മറയുള്ള കിണറായിരുന്നു. ഇതിലേക്കാണ് കുട്ടി വീണത്.

