രാജ്യത്ത് ഒരു കോടി ഫ്രോഡ് ഫോണ്‍ നമ്പറുകള്‍ വിച്ഛേദിച്ചു

രാജ്യത്ത് സ്പാം കോളുകള്‍ക്കും സൈബര്‍ ക്രൈമിനും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനും തടയിടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതം.

തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്ന ഒരു കോടി മൊബൈല്‍ ഫോണ്‍ നമ്പറുകളാണ് അടുത്തിടെ വിച്ഛേദിച്ചത് എന്ന് ടെലികോം മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു.

സംശയാസ്‌പദമായ തട്ടിപ്പ് ഫോണ്‍ നമ്പറുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സഞ്ചാര്‍ സാഥി വെബ്‌സൈറ്റ് സംവിധാനം വഴി ലഭിച്ച പരാതിപ്രളയത്തിന്‍റെ അടിസ്ഥാനത്തിലാണ് ടെലികോം മന്ത്രാലയവും ട്രായ്‌യും ചേര്‍ന്ന് ഈ ശക്തമായ നടപടി സ്വീകരിച്ചത്.

സ്‌പാം കോളുകള്‍ സഞ്ചാര്‍ സാഥി കീഴിലുള്ള ചക്‌ഷു എന്ന വെബ്‌സൈറ്റ് വഴി പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിരുന്നു.

സംശയാസ്‌പദമായ ഫോണ്‍ കോളുകളും എസ്എംഎസുകളും വാട്‌സ്ആപ്പ് കോളുകളും സന്ദേശങ്ങളും ഇത്തരത്തില്‍ ചക്ഷു വഴി റിപ്പോര്‍ട്ട് ചെയ്യാം.

സൈബര്‍ ക്രൈം, സാമ്പത്തിക തട്ടിപ്പ്, വ്യാജ കസ്റ്റമര്‍ സര്‍വീസ്, ലോണ്‍ ഓഫര്‍, വ്യാജ ലോട്ടറി, വ്യാജ തൊഴില്‍ ഓഫര്‍, മൊബൈല്‍ ടവര്‍ സ്ഥാപനവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍, കെവൈസി അപ്‌ഡേറ്റ്, സിം, ഇലക്ട്രിസിറ്റി കണക്ഷന്‍ വിച്ഛേദിക്കല്‍ തുടങ്ങി പല തരത്തിലുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട കോളുകളും മെസേജുകളും ഈ വെബ്‌സൈറ്റില്‍ പ്രവേശിച്ച് അനായാസം റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.

ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരു കോടി ഫ്രോഡ് ഫോണ്‍ നമ്പറുകള്‍ വിച്ഛേദിച്ചത്.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...